ഒരു ഇടിച്ചക്ക ഉണ്ടോ? ഇത് പോലെ കറി വച്ചു നോക്കൂ; ഇനി ഇറച്ചി കറി വേണ്ടേ വേണ്ട ഇറച്ചി കറിയെക്കാൾ രുചിയിൽ അടിപൊളി കടച്ചക്ക മസാലക്കറി.!! Tender Jackfruit Masala Curry

Tender Jackfruit Masala Curry : ഉച്ചക്ക് ചോറിന് എന്ത് കറി ഉണ്ടാക്കും എന്നാണോ ചിന്തിക്കുന്നത്? എന്നും ഇറച്ചിയും മീനും ഒക്കെ ഉണ്ടാക്കാൻ പറ്റുമോ? ഇതൊന്നും ഇല്ലെങ്കിൽ കുട്ടികൾ ചോറ് ഉണ്ണില്ല എന്നുണ്ടോ? എന്നാൽ ഈ ഇടിച്ചക്ക കറി ഉണ്ടാക്കി നോക്കൂ. ഇറച്ചി കറി മാറി നിൽക്കും ഈ കറിക്ക് മുന്നിൽ. അപ്പോൾ വേഗം പറമ്പിലേക്ക് ഇറങ്ങി ഒരു ഇടിച്ചക്ക അടർത്തി കൊണ്ട് വന്നോളൂ. ഈ ഇടിച്ചക്കയെ ചെറിയ കഷ്ണങ്ങളായി മുറിക്കുക.

Tender Jackfruit Masala Curry Ingredients

  • Tender Jackfruit
  • Coconut grated
  • Onion
  • Ginger
  • Garlic
  • Cumin seeds
  • Turmeric Powder
  • Tomato
  • Coconut Oil
  • Salt

ഒരു ചീനചട്ടി എടുത്ത് അതിലേക്ക് ഒരൽപ്പം തേങ്ങ ചിരകിയത് ഇട്ട് വറക്കുക. ഇതിലേക്ക് ഏഴോ എട്ടോ ചെറിയ ഉള്ളിയും കുറച്ചു വെളുത്തുള്ളിയും പച്ച കറിവേപ്പിലയും കൂടി ഇടണം.ഇതിലേക്ക് ഒരൽപ്പം മഞ്ഞൾപൊടിയും പെരുംജീരകവും കൂടി ചേർക്കണം. ഇതിലേക്ക് അൽപ്പം കൊത്തമ്പാൽ പൊടിയും കൂടി ചേർക്കാം. ഒരു മൺചട്ടി എടുത്തിട്ട് ഇതിലേക്ക് ഒരൽപ്പം വെളിച്ചെണ്ണ ഒഴിചിട്ട് ഒരു സവാള അരിഞ്ഞു നല്ലത് പോലെ വാട്ടി എടുക്കുക. ഇതിലേക്ക് അൽപ്പം ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി എടുക്കുക. ഒപ്പം അൽപ്പം പച്ചമുളകും കൂടി ചേർക്കുക.

അതിന് ശേഷം മുളകുപൊടിയും കൂടി ചേർത്ത് പച്ചമണം മാറുന്നത് പോലെ വഴറ്റി എടുക്കുക. ഇതിലേക്ക് നേരത്തെ വറത്തു വച്ചിരിക്കുന്നതെല്ലാം കൂടി നന്നായി കുഴമ്പ് പരുവത്തിൽ മിക്സിയിൽ അരച്ചെടുത്ത് ചേർക്കണം. അൽപ്പം വെള്ളവും ഉപ്പും ഒരു തക്കാളി അരിഞ്ഞതും ഇടിചക്ക ചെറുതായി അരിഞ്ഞതും കൂടി ചേർത്തതിന് ശേഷം അടച്ചു വയ്ക്കണം. ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് അൽപ്പം കറിവേപ്പിലയും ചെറിയുള്ളി അരിഞ്ഞതും മൂപ്പിച്ചു ചേർത്താൽ കറി തയ്യാർ. ഇതോടൊപ്പം ഇടിച്ചക്ക വച്ച് ഉണ്ടാക്കുന്ന ഉപ്പേരിയും ഉണ്ടാക്കി കാണിക്കുന്നുണ്ട്. Tender Jackfruit Masala Curry Video Credit : Malappuram Vlogs

ചപ്പാത്തിയ്ക്ക് കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കറി റെഡി; ചപ്പാത്തിയ്ക്ക് ഈ കറി നല്ല ടേസ്റ്റാ.!! Easy Ulli Curry

Tender Jackfruit Masala Curry
Comments (0)
Add Comment