രുചി അസാധ്യം.!! ഇടിച്ചക്ക കൊണ്ട് ബീഫിനെ വെല്ലും രുചിയിൽ ഒരടിപൊളി കട്ലേറ്റ്; ചക്ക പ്രേമികൾ ഇതൊന്നു തയ്യാറാക്കി നോക്കൂ.!! Tender jack fruit cutlet Recipe
Tender jack fruit cutlet Recipe : ഒരിക്കൽ എങ്കിലും കട്ലറ്റ് കഴിച്ചിട്ടുള്ളവർക്ക് ആ പേര് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. മീൻ കട്ലറ്റിനും ഇറച്ചി കട്ലറ്റിനും ആണ് ആരാധകർ ഏറെ എങ്കിലും വെജിറ്റബിൾ കട്ലറ്റും ആള് മോശക്കാരൻ അല്ല. കട്ലറ്റ് പല വിധത്തിൽ ഉണ്ടെങ്കിലും ഇടിച്ചക്ക കട്ലറ്റ് ആരും തന്നെ കഴിച്ചിട്ടുണ്ടാവില്ല. നമ്മളിൽ പലരും ഇടിച്ചക്ക കൊണ്ട് ഉണ്ടാക്കിയ തോരൻ ഒക്കെ കഴിച്ചുണ്ടാവും.
Tender jack fruit cutlet Recipe Ingredients
- Tender Jack Fruit
- Ginger
- Garlic
- Curry Leaves
- Green Chilly
- Onion
- Turmeric Powder
- Chicken Masala
- Pepper Powder
- Garam Masala
- Potato
- Salt
- Oil for frying
എന്നാൽ ഇടിച്ചക്ക കൊണ്ട് ഉണ്ടാക്കിയ ഈ അടിപൊളി കട്ലറ്റ് കഴിച്ചിട്ടുണ്ടോ? ഇല്ല എന്നുണ്ടെങ്കിൽ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണേണ്ടതായി ഉണ്ട്. കാരണം നല്ല വ്യക്തമായി തന്നെ ഈ ഇടിച്ചക്ക കട്ലറ്റ് എങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്നും അതിന്റെ ചേരുവകളും ഇതിൽ പറയുന്നുണ്ട്. ഇടിച്ചക്ക വെജിറ്ററിയൻകാരുടെ ചിക്കൻ എന്നാണ് അറിയപ്പെടുന്നത്. അത് സത്യമാക്കുന്ന രീതിയിൽ തന്നെയാണ് ഈ ഒരു കട്ലെറ്റിന്റെ രുചിയും. ചിക്കൻ കട്ലറ്റ് കഴിക്കുന്നവർ ഇത് കഴിച്ചാൽ ഇടിച്ചക്ക കൊണ്ട് ഉണ്ടാക്കിയത് ആണെന്ന് പറയുകയേ ഇല്ല. ഈ കട്ലറ്റ് ഉണ്ടാക്കാനായി ആദ്യം തന്നെ ഇടിച്ചക്ക ചെറുതായി മുറിച്ച് വൃത്തിയായി കഴുകുക.
ഇതിനെ കുക്കറിൽ ഇട്ട് ഉപ്പും വെള്ളവും ചേർത്ത് വേവിക്കണം. തണുത്തതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ചതച്ചെടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് ഇതിലേക്ക് ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റിയിട്ട് കറിവേപ്പിലയും പച്ചമുളകും സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റണം. ഇത് മൂത്തത്തിന് ശേഷം മഞ്ഞൾപ്പൊടിയും ചിക്കൻ മസാലയും കുരുമുളക് പൊടിയും ഗരം മസാലയും ചേർത്തതിന് ശേഷം ചതച്ചു വച്ചിരിക്കുന്ന ഇടിച്ചക്ക ഇട്ട് നന്നായി യോജിപ്പിക്കണം. ഇതോടൊപ്പം വേവിച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്താൽ കട്ലറ്റ് ഉണ്ടാക്കാൻ വേണ്ട ഫില്ലിംഗ് തയ്യാർ. കട്ലറ്റ് തയ്യാറാക്കുന്ന രീതി വീഡിയോയിൽ മുഴുവനായും കാണിക്കുന്നുണ്ട്. Tender jack fruit cutlet Recipe Video Credit : KERALA KITCHEN