എന്താ ഈ റൈസിന്റെ ഒരു രുചി.!! കറികൾ മറ്റൊന്നും വേണ്ടേ വേണ്ട; 10 മിനിറ്റിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കാം; പെർഫെക്റ്റ് വെജിറ്റബിൾ ഫ്രൈഡ് റൈസ്.!! Tasty Vegetable Fried Rice

Tasty Vegetable Fried Rice : എന്നും ചോറും കറികളും ഉണ്ടാക്കി മടുത്തോ? ചോറ്റുപാത്രം കാണുമ്പോൾ തന്നെ മക്കൾ നെറ്റി ചുളിക്കുന്നുണ്ടോ? വിഷമിക്കണ്ട. വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ നിങ്ങളെ കെട്ടി പിടിച്ചു ഉമ്മ തരാൻ പാകത്തിന് ഒരു ഐറ്റം ആണ് ഇതോടൊപ്പം ഉള്ള വിഡിയോയിൽ കാണാൻ സാധിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഫ്രൈഡ് റൈസ് ആണ് ആ വിഭവം.

Tasty Vegetable Fried Rice Ingredients

  • Basmati Rice
  • Garlic
  • Cabbage
  • Capsicum
  • Carrot
  • Spring Onion
  • Pepper
  • Soya Sos
  • Vinegar
  • Salt

പച്ചക്കറികൾ കൊണ്ട് സമൃദ്ധമായ ഈ ഫ്രൈഡ് റൈസ് കഴിക്കുമ്പോൾ കുട്ടികൾ അറിയാതെ തന്നെ പോഷകങ്ങൾ അവരുടെ ഉള്ളിലേക്ക് എത്തുകയും ചെയ്യും. അതു കൊണ്ട് തന്നെ മക്കൾ പച്ചക്കറികൾ കഴിക്കുന്നില്ല എന്ന വിഷമവും ഇനി വേണ്ട. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു കപ്പ്‌ ബസുമതി അരി നന്നായിട്ട് കഴുകി ഇരുപത് മിനിറ്റ് എങ്കിലും വെള്ളത്തിൽ കുതിർക്കുക. ഒരു പാത്രത്തിൽ ഒന്നര ലിറ്റർ വെള്ളവും ഒരു സ്പൂൺ എണ്ണയും ഉപ്പും ചേർത്ത് തിളപ്പിച്ചിട്ട് ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി ചേർത്ത് വേവിക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കണം. ഇതിലേക്ക് വെളുത്തുള്ളി ചതച്ചത്, ക്യാബേജ് ചെറുതായി അരിഞ്ഞത്, ചെറിയ കാപ്സികം ചെറുതായി അരിഞ്ഞത്, ബീൻസ്, കാരറ്റ്, സ്പ്രിംഗ് ഓണിയൻ, സവാള എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. അൽപസമയത്തിൽ തന്നെ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറ് ചേർത്തതിന് ശേഷം ഉപ്പും കുരുമുളകും സോയ സോസും വിനാഗിരിയും എന്നിവ ചേർത്തതിന് ശേഷം നല്ലത് പോലെ യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ റൈസിന് വേണ്ട ചേരുവകളും ഉണ്ടാക്കുന്ന വിധവും വളരെ വിശദമായി തന്നെ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നുണ്ട്. Tasty Vegetable Fried Rice Video Credit : Jaya’s Recipes

ചോറ് കാലിയാവാൻ ഇത് മാത്രം മതി.!! കൊതിയൂറും നാരങ്ങ ഉപ്പിലിട്ടത്; വർഷങ്ങളോളം കേടാകാതിരിക്കാൻ ഈ ട്രിക്ക് ചെയ്യൂ.!! salted Lemon pickle Recipe

Tasty Vegetable Fried Rice
Comments (0)
Add Comment