Tasty Poori Masala Recipe

പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി പൂരിമസാല; വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.! Tasty Poori Masala Recipe

Tasty Poori Masala Recipe : പൂരിക്കൊപ്പം കഴിക്കാന്‍ അടിപൊളി പൂരിമസാല.. വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ പൂരി മസാല കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇതൊരു സ്പെഷ്യൽ പൂരി മസാലയുടെ റെസിപ്പിയാണ്. പൂരിക്കൊപ്പം ഏറ്റവും കിടിലൻ കോമ്പിനേഷനിൽ ഉള്ള ഒരടിപൊളി റെസിപ്പിയാണ് ഇത്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തീർച്ചയായും ഈ ഒരു പൂരിമസാലയുടെ റെസിപ്പി നിങ്ങൾ നിങ്ങളുടെ വീടുകളിലും ട്രൈ ചെയ്തുനോക്കണേ..

Tasty Poori Masala Recipe Ingredients

  • Potato
  • Mustard Seeds
  • Oil
  • Kadalaparippu
  • Urad Dal
  • Fennel Seeds
  • Onion
  • Curry leaves
  • Ginger
  • Salt

ഇഷ്ടപെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട..ഈ ഒരു രഹസ്യ ചേരുവ കൂടി ചേർത്ത് തയ്യാറാക്കുകയാണെങ്കിൽ കഴിക്കാത്തവർ പോലും ഈ ഒരു പൂരിമസാല കഴിക്കും. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും വളരെയധികം ഇഷ്ടപെടുന്ന ഒരു കിടിലൻ റെസിപ്പി കൂടി ആണിത്.. ഒരു തവണ നിങ്ങൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കിയാൽ ഉറപ്പ് പിന്നെ നിങ്ങൾ ഈ സ്പെഷ്യൽ പൂരി മസാല ഫാൻ ആയിരിക്കും. അതിനായി ആദ്യം ഒരു കടായിലേക്ക് അൽപ്പം എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വീതം കടുക്, കടലപ്പരിപ്പ്, ഉഴുന്ന്പരിപ്പ്, രണ്ട് വറ്റൽ മുളക് എന്നി ചേർത്ത് ഇളക്കുക.

കടുക് നന്നായിപ്പെട്ടിയതിന് ശേഷം 1 സ്പൂൺ പെരും ജീരകം, കറിവേപ്പില, രണ്ട് സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, നാല് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി വേവിച്ച് വെച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുത്തത് കൈ കൊണ്ട് നന്നായി ഉടച്ചതിന് ശേഷം വഴറ്റി വെച്ചിരിക്കുന്ന ഉളളിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേയ്ക് അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. കറി നന്നായി തിളച്ചതിന് ശേഷം അതിലേയ്ക്ക് നമ്മുടെ സ്പെഷ്യൽ ഇൻ ഗ്രേഡിയന്റ് ആയ കടലമാവ് ഒരു ടേബിൾ സ്പൂൺ എടുത്ത്

വെള്ളത്തിൽ ചാലിച്ച് തിളച്ചു കൊണ്ടിരിക്കുന്ന കറിയിൽ ചേർക്കുക. ഹോട്ടലുകളിൽ നമ്മൾ കഴിയ്ക്കുന്ന കറിയ്ക്ക് സമാനമായ അതീവ രുചികരമായ പൂരി മസാലയാണ് ഇത്. ഉപ്പ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. വെറും 3 മിനിറ്റിൽ സ്പെഷ്യൽ പൂരി മസാല റെഡി.!! പൂരി മസാല ഉണ്ടാക്കുമ്പോൾ ഈ കൂട്ട് ചേർക്കാൻ മറയ്ക്കല്ലേ.. Tasty Poori Masala Recipe Video credit : Jaya’s Recipes

Tasty Poori Masala Recipe

ഈ രഹസ്യ ചേരുവ ചേർത്ത് ചിക്കൻ സ്റ്റു തയ്യാറാക്കി നോക്കൂ വേറെ ലെവൽ ടേസ്റ്റ്; ഇതാണ് കാറ്ററിങ് സ്പെഷ്യൽ രുചിയൂറും ചിക്കൻ സ്റ്റു.!!