കൊതിയോടെ കഴിക്കാം ചായക്കടകളിലെ നല്ല മൊരിഞ്ഞ പരിപ്പ് വട; ഇതാണ് ഒറിജിനൽ ചായക്കടയിലെ പരിപ്പ് വട റെസിപ്പി; ഇങ്ങനെ ഉണ്ടാക്കൂ ടേസ്റ്റ് ഇരട്ടിയാകും.!! Tasty Parippu vada Recipe
Tasty Parippu vada Recipe : പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക് വീട്ടിൽ തയ്യാറാക്കാം ചായക്കടകളിലെ നല്ല നാടൻ പരിപ്പുവട.
Tasty Parippu vada Recipe Ingredients:
- Vada Parip – 1 1/2 Cup
- Fennel Seeds – 1 1/2 tsp
- Garlic – 8-9
- Curry Leaves
- Dried Chilly – 5 Nos
- Onion – 1 Nos
- Shallots – 8-9 Nos
- Ginger Small Piece
- Green Chilly – 3 Nos
- Salt
ആദ്യമായി ഒന്നര കപ്പ് ഗ്രീൻപീസ് പരിപ്പ് നന്നായി കഴുകിയെടുത്ത ശേഷം രണ്ടുമണിക്കൂറോളം വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത പരിപ്പ് വീണ്ടും നല്ലപോലെ കഴുകി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റി അഞ്ചു മിനിറ്റോളം വെള്ളം തോരാനായി വയ്ക്കണം. ഒട്ടും വെള്ളത്തിൻറെ അംശം ഇല്ലാത്ത രീതിയിൽ വേണം ഇത് എടുക്കാൻ. ശേഷം ഇതിൽ നിന്നും ഒരു കൈപ്പിടിയോളം പരിപ്പ് മാറ്റിവയ്ക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര ടീസ്പൂൺ പെരുംജീരകവും കഴുകിയെടുത്ത എട്ടോ ഒൻപതോ അല്ലി തൊലിയോട് കൂടിയ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും അഞ്ച് വറ്റൽ മുളകും കൂടെ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം.
ഇതേ മിക്സിയുടെ ജാറിലേക്ക് അരിപ്പയിൽ തോരാൻ വച്ച പരിപ്പിൽ നിന്നും മൂന്ന് തവണയായി എടുത്ത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. ഒത്തിരി അരഞ്ഞു പോവാതെ ചെറുതായൊന്ന് ചതച്ചെടുക്കുന്ന രീതിയിൽ എടുത്താൽ മതിയാകും. ശേഷം ബാക്കിയുള്ള പരിപ്പ് കൂടെ ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാളയും മൂന്ന് പച്ചമുളകും എട്ടോ ഒൻപതോ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ചൂട് കട്ടൻ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പ് വട നിങ്ങളും തയ്യാറാക്കി നോക്കൂ. Tasty Parippu vada Recipe Video Credit : Fathimas Curry World