Tasty Pachamanga pachadi recipe : “ഇതുണ്ടെങ്കിൽ ഒരു പാത്രം ചോറും ഠപ്പേന്ന് തീരും.!! പച്ചമാങ്ങാ ഉണ്ടോ; എങ്കിൽ ഇങ്ങനെ ഉണ്ടാക്കൂ; മാറ്റി നിർത്താനാകില്ല ഈ പച്ചമാങ്ങാ പച്ചടി” പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, അച്ചാറുമെല്ലാം ഉണ്ടാക്കി വയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലം തൊട്ട് തന്നെ പല വീടുകളിലും ഉണ്ടാക്കിയിരുന്ന പച്ചമാങ്ങ ഉപയോഗിച്ചുള്ള പച്ചടിയെ പറ്റി ചിലർക്കെങ്കിലും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ പച്ചമാങ്ങ പച്ചടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Tasty Pachamanga pachadi recipe
- Raw Mango
- Coconut
- Cumin Seeds
- Green chilly
- Coconut Oil
- Dried Chilly
- Curd
- Mustard Seeds
- Curry Leaves
- Salt
ഈയൊരു പച്ചടി തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം പുളിയുള്ള പച്ചമാങ്ങ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരുപിടി അളവിൽ തേങ്ങ, രണ്ടു മുതൽ മൂന്നു വരെ പച്ചമുളക്, ഒരു പിഞ്ച് ജീരകം, അരിഞ്ഞുവച്ച മാങ്ങ എന്നിവ ചേർത്ത് ഒന്ന് കറക്കി എടുക്കുക. എല്ലാ ചേരുവകളും ഒന്ന് അരഞ്ഞു വന്നു കഴിഞ്ഞാൽ അതിലേക്ക് പുളിക്ക് ആവശ്യമായ തൈരും, അല്പം കടുകും കൂടി ഇട്ട് ഒന്നുകൂടി കറക്കി എടുക്കുക. ഒരു കാരണവശാലും കടുക് കൂടുതൽ ചതഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ
അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം തയ്യാറാക്കിവെച്ച അരപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് പച്ചടിയിലേക്ക് ആവശ്യമായ ഉപ്പും പുളിപ്പ് കുറവാണെങ്കിൽ ആവശ്യത്തിന് തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ചേർത്ത് കൊടുക്കാം.അല്പം ലൂസായ പരുവത്തിലാണ് പച്ചടിയുടെ കൺസിസ്റ്റൻസി വേണ്ടത്. ചൂട് ചോറിനോടൊപ്പം വിളമ്പാവുന്ന രുചികരമായ ഒരു പച്ചടിയാണ് ഇതെന്ന
കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. തിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഇത് തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ മറക്കരുതേ കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വായിൽ കപ്പലോടും രുചിയിൽ ഒരടിപൊളി വിഭവം.. ഇതിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഇത് തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ മറക്കരുതേ Tasty Pachamanga pachadi recipe Video Credit : Parvathi’s Kitchen