പെർഫെക്ട് ഓട്ടട ഉണ്ടാക്കാം; ഓട്ടട ഇതുവരെ നന്നായില്ലെങ്കിൽ ഇനി ഇതുപോലെ ചെയ്തു നോക്കൂ.!! Tasty Ottada appam Recipe

Tasty Ottada appam Recipe : എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ ഓട്ടട.. പല നാട്ടിലും പല പേരുകളിലാണ് ഈ ഒരു വിഭവം അറിയപ്പെടുന്നത്. മുട്ടപ്പത്ത, ഓട്ടയപ്പം, മണ്ണോടപ്പം, അരിയപ്പം എന്നൊക്ക വിളിക്കുന്ന ഓട്ടട പെർഫെക്റ്റായി ഉണ്ടാക്കാൻ ഉള്ള വഴിയിതാ.

Tasty Ottada appam Recipe Ingredients

  • Raw Rice
  • Coconut Grated
  • Rice flour
  • Salt
  • Egg

ഒന്നര കപ്പ് പച്ചരി മൂന്ന് മണിക്കൂർ കുതിർത്തു വെക്കുക. കഴുകി വൃത്തിയാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക. അരക്കപ്പ് തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും (ഏകദേശം 1 cup) ചേർത്ത് കട്ടിയിൽ അരച്ചെടുക്കുക. ഒരു മുട്ടചേർത്ത് വീണ്ടു അരക്കുക. നല്ല കട്ടിയിൽ വേണം മാവ് അരക്കാൻ. വെള്ളം കൂടിപ്പോയാൽ അരിപ്പൊടി ചേർത്ത് പാകപ്പെടുത്താവുന്നതാണ്. ഓട്ടട ചുട്ടെടുക്കാൻ മണ്ണിന്റെ കട്ടിയുള്ള ഓടാണ് വേണ്ടത്. ഓട് ഡിഷ്‌വാഷ് കൊണ്ടോ മറ്റോ കഴുകരുത്. ഉപയോഗം ശേഷവും മുന്പും ഓട് കഴുകണം. ഉപയോഗശേഷം ഒരു കവറിൽ നന്നായി പൊതിഞ്ഞു സൂക്ഷിക്കണം. ആദ്യമായി ഓട് വാങ്ങുമ്പോൾ 5-6 ദിവസം തുടർച്ചയായി ചോർ വെക്കുമ്പോൾ അടപ്പായി ഉപയോഗിച്ച് മയക്കിയെടുക്കാവുന്നതാണ്.

ഓട് നല്ല കട്ടിയുള്ളതാകാൻ ശ്രദ്ധിക്കണം. നല്ല ചൂട് കിട്ടാനും ഏറെക്കാലം ഈടുനിൽക്കാനും ഇത് സഹായിക്കും. ഓട് ഫുൾ ഫ്‌ളൈമിൽ ഇട്ട് നന്നായി ചൂടായ ശേഷം ഒരു തവ മാവ് ഒഴിച്ച് കൊടുക്കാം. അടയിൽ ഹോളുകൾ വരുമ്പോൾ അടച്ചുവെച് വേവിക്കുക( രണ്ടു മിനിറ്റിൽ താഴെ സമയം മതിയാകും). ഇങ്ങനെ ഓരോ അടയും ചുട്ടെടുക്കുക. ചൂടോടെ നെയ്യൊഴിച്ചു കഴിക്കാം. തേങ്ങാപാലും പഞ്ചാസ്സാരയും കൂട്ടിയോ, ചിക്കൻ കറിയോ, എല്ലാം ഓട്ടടയുടെ കൂടെ നല്ല കോമ്പിനേഷൻ ആണ്. ഓട്ടട ഒട്ടിപിടിക്കുകയാണെങ്കിൽ മുട്ടത്തോട് കൊണ്ട് ഓടിൽ ഉരസി നന്നായി തുടച്ചു നോക്കാവുന്നതാണ്. നല്ല ചൂടോടെ തന്നെ ഓട്ടട ചുട്ടെടുക്കുകയും വേണം. Tasty Ottada appam Recipe Video Credit : Recipesmine by shaji

Tasty Ottada appam Recipe Preparation Steps

  1. Soak and Grind Rice:
    Soak raw rice in water for 3 hours. Drain and wash well.
    Transfer it to a blender jar with grated coconut, salt, and about 1 cup water. Grind to a smooth, thick batter.
  2. Add Egg and Adjust Batter:
    Add 1 egg to the batter and blend again until well combined. If the batter is too watery, add rice flour little by little to reach a thick but spreadable consistency.
  3. Prepare the Ottada Pan:
    Use a clay ottada pan (mud pan), which needs to be cleaned well without dishwash detergent, rinsed thoroughly before and after use, and kept covered when not in use for best results.
  4. Cook Ottada:
    Heat the ottada pan on full flame. Once hot, pour the batter onto the pan and spread into a thin round shape. When holes appear in the batter surface, cover and cook for about 2 minutes until golden and cooked through.
  5. Serve Hot:
    Remove ottada carefully. Pour melted ghee or butter on top while hot if desired.
    Serve with coconut milk and jaggery, or with chicken curry for a delicious combination.
  6. Tips:
    If the ottada sticks, apply egg over the pan surface before pouring batter next time.
    Cook each ottada on good heat for perfect texture and browning.

This method yields crisp and soft ottada with an authentic taste, perfect for breakfast or teatime, just like traditional Kerala homes and tea shops.

ചപ്പാത്തിക്ക് ഇതിലും നല്ല കോമ്പിനേഷൻ മറ്റൊന്നില്ല; ചപ്പാത്തി യോടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം.!!

Tasty Ottada appam Recipe
Comments (0)
Add Comment