Tasty Ada Pradhaman Recipe : മിക്ക ആളുകൾക്കും സദ്യയിൽ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും അട പ്രഥമൻ. എന്നാൽ മിക്കപ്പോഴും അത് വീട്ടിൽ ഉണ്ടാക്കി നോക്കുമ്പോൾ ശരിയാകാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന അതേ രുചിയിൽ അട പ്രഥമൻ എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അട പ്രഥമൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ
Ingredients
- Ada – 400 Gram
- Jaggery
- Kadalipazham
- second milk of coconut
- first milk
- salt
- nuts
- Jaggery
- ghee
വലിയ അട 400 ഗ്രാം അളവിൽ, മധുരത്തിന് ആവശ്യമായ ശർക്കര, മൂന്ന് കദളിപ്പഴം, തേങ്ങയുടെ രണ്ടാം പാൽ, ഒന്നാം പാൽ, അല്പം ഉപ്പ്, അണ്ടിപ്പരിപ്പ്,പഞ്ചസാര, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അട ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കണം. ഈയൊരു സമയത്ത് പായസത്തിലേക്ക് ആവശ്യമായ തേങ്ങാപ്പാല് തയ്യാറാക്കി എടുക്കാം.
ആദ്യം ചിരകിയ തേങ്ങയിലേക്ക് കുറച്ച് വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ പിഴിഞ്ഞ് പാലെടുത്ത് മാറ്റുക. ഈയൊരു കൂട്ടിലേക്ക് കുറച്ച് തിളപ്പിച്ച വെള്ളം കൂടി ഒഴിച്ച് വീണ്ടും രണ്ടാം പാൽ അതിൽ നിന്നും എടുക്കണം. അതിന് ശേഷം അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് നെയ്യൊഴിക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ കദളിപ്പഴം ഇട്ട് നല്ലതുപോലെ ഉടച്ചെടുക്കണം. അതെടുത്തു മാറ്റിയശേഷം അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.
അണ്ടിപ്പരിപ്പ് മാറ്റിയശേഷം തയ്യാറാക്കി വെച്ച അട അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. അട ഒന്ന് വലിഞ്ഞു വരുമ്പോൾ ശർക്കരപ്പാനി ചേർത്ത് കൊടുക്കുക. അട ശർക്കരപ്പാനിയിൽ കിടന്ന് നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാനായി വെക്കണം. അത് ഒന്ന് തിളച്ച ശേഷം ഒന്നാം പാൽ അതിലേക്ക് ചേർത്ത് കുറുക്കിയെടുക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ada Pradhaman Recipe Video Credit : Anithas Tastycorner