അരി കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റം.!! Variety Rice Item
Variety Rice Item : ഉച്ചഭക്ഷണത്തിനായി എല്ലാദിവസവും ചോറും കറികളും മാത്രം ഉണ്ടാക്കി മടുത്തവരാണെങ്കിൽ ഒരു വ്യത്യാസം വേണമെന്ന് ആഗ്രഹമുണ്ടാകും. അതേസമയം തന്നെ ഹെൽത്തിയായ ഭക്ഷണം വേണമെന്ന് തോന്നുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ഏത് അരി വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. ബിരിയാണി അരി വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ അനുയോജ്യം. ആദ്യം തന്നെ റൈസിലേക്ക് ആവശ്യമായ പച്ചക്കറികൾ എല്ലാം അരിഞ്ഞെടുത്ത് മാറ്റിവയ്ക്കണം. തോല് കളഞ്ഞെടുത്ത…