സദ്യ സ്പെഷ്യൽ നല്ല നാടൻ പുളിശ്ശേരി.!! ചോറിനൊപ്പം ഒഴിച്ച് കൂട്ടാൻ ഈ ഒരു കറി മാത്രം മതി.. | Kerala Sadhya Special Pullissery Recipe
Kerala Sadhya Special Pullissery Recipe : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റിൽ വെള്ളരിക്ക പുളിശ്ശേരി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇതിന് ആദ്യമായി ഒരു കപ്പ് തൈര്, 200 ഗ്രാം വെള്ളരിക്ക, രണ്ട് പച്ചമുളക്, ഉപ്പ് ആവശ്യത്തിന് വെള്ളം, അരക്കപ്പ് തേങ്ങ, ജീരകം എന്നിവ തയ്യാറാക്കി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ജീരകവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ചേരുവ അരയ്ക്കാനുള്ള ആവശ്യത്തിനു മാത്രമേ വെള്ളം ചേർക്കാവൂ….