Super Palvazhakka Sweet Recipe : അതിഥികൾ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുമ്പോൾ എന്ത് ഉണ്ടാക്കിക്കൊടുക്കണം എന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പലപ്പോഴും വീട്ടിൽ സാധനങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിൽക്കുന്ന അവസ്ഥയിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ പാൽ വാഴക്കയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Super Palvazhakka Sweet Recipe
- Ghee
- Banana
- Chowari
- Milk – 2 cup
- Sugar Cashew nuts
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച നേന്ത്രപ്പഴം ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം തിളപ്പിക്കാനായി വയ്ക്കാം. ഈയൊരു വിഭവത്തിലേക്ക് ആവശ്യമായ ചൊവ്വരി വേവിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വെള്ളം തിളപ്പിക്കുന്നത്.
ചൊവ്വരി നന്നായി കഴുകി വൃത്തിയാക്കി എടുത്ത ശേഷം തിളച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ഇത് കുറച്ചുനേരം വെള്ളത്തിൽ കിടക്കുമ്പോൾ തന്നെ വെന്ത് കിട്ടുന്നതാണ്. ഈയൊരു സമയം കൊണ്ട് പഴം വറുക്കാനായി എടുത്ത പാനിലേക്ക് രണ്ട് കപ്പ് പാൽ ഒഴിച്ചു കൊടുക്കുക. പാൽ നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പഴത്തിന്റെ മധുരം നോക്കിയ ശേഷം ആവശ്യത്തിന് ഉള്ള പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. പാലും പഞ്ചസാരയും നന്നായി കുറുകി സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക്
വേവിച്ചുവച്ച ചൊവ്വരി കൂടി ചേർത്തു കൊടുക്കണം. അവസാനമായി നെയ്യിൽ വറുത്തുവെച്ച പഴം കൂടി പാലിലേക്ക് ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും പാലിൽ കിടന്ന് നല്ലതുപോലെ സെറ്റായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. സെർവ് ചെയ്യുന്നതിന് മുൻപായി കുറച്ച് അണ്ടിപ്പരിപ്പും വറുത്തു വെച്ച പഴത്തിൽ നിന്ന് കുറച്ചു എടുത്ത് അതും മുകളിലായി വിതറി കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പാൽ വാഴക്ക റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Super Palvazhakka Sweet Recipe Video Credit : Mums Daily
Super Palvazhakka Sweet Recipe
ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും; പച്ചക്കായ മെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാക്കി നോക്കൂ.!!