Summer Heat Relief using thekila : പണ്ടുകാലങ്ങളിൽ തേക്കില സാധാരണയായി സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നതിനു വേണ്ടിയുമാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ പച്ചത്തേക്കില ഉപയോഗപ്പെടുത്തി പലവിധ ഉപയോഗങ്ങളും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചത്തേക്കില നല്ലതുപോലെ തുടച്ച് വൃത്തിയാക്കിയ ശേഷം ചെറിയ
കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച തേക്കില കൂടി ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ചൂടാറാനായി മാറ്റിവയ്ക്കുക. ചെറിയതായി ചൂടു വിട്ടു തുടങ്ങുമ്പോൾ തിളപ്പിച്ചുവെച്ച വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ കർപ്പൂരം കൂടി പൊടിച്ച് ഇടാവുന്നതാണ്. ഈയൊരു വെള്ളം ഉപയോഗപ്പെടുത്തി വീട്ടിലെ ഗ്ലാസ് പ്രതലങ്ങൾ
എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടാതെ വീട് തുടയ്ക്കുമ്പോൾ അതിനായി എടുക്കുന്ന വെള്ളത്തിൽ ഈയൊരു ലിക്വിഡ് അല്പം തളിച്ച് കൊടുക്കുകയാണെങ്കിൽ വീടിനകത്ത് സുഗന്ധം നിലനിർത്താനായി സാധിക്കും. കൂടാതെ പ്രാണികളുടെയും മറ്റും ശല്യം ഇല്ലാതാക്കുകയും ചെയ്യാം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം ഉപയോഗിച്ച് മറ്റൊരു പ്രധാന കാര്യം കൂടി ചെയ്തു നോക്കാവുന്നതാണ്. ഇപ്പോൾ ചൂടു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ റൂമിൽ ഫാനോ ഏസിയോ ഇല്ലാതെ കിടക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ ഒരു ബക്കറ്റിൽ അര ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് തേക്കില വെള്ളത്തിൽ നിന്ന് അല്പവും,
ഐസ്ക്യൂബും ഇട്ട് നല്ലതുപോലെ ഇളക്കുക. റൂമിന് പുറത്തുള്ള ജനാലയുടെ ഭാഗത്തായി രണ്ടോ മൂന്നോ കയറുകൾ കെട്ടി കൊടുക്കുക. കട്ടിയുള്ള ഒരു തുണി തയ്യാറാക്കി വെച്ച വെള്ളത്തിൽ മുക്കി കെട്ടിവെച്ച കയറിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ രാത്രി സമയങ്ങളിൽ റൂമിൽ നല്ല രീതിയിൽ തണുപ്പ് ലഭിക്കുന്നതാണ്. തേക്കില ഉപയോഗപ്പെടുത്തി ഒരു എണ്ണ കൂടി തയ്യാറാക്കാം. അതിനായി പച്ച തേക്കില നല്ലതുപോലെ തുടച്ച് വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ചീനച്ചട്ടിയിലേക്ക് ഇട്ടുകൊടുക്കുക. അതിൽ അര ഭാഗത്തോളം വെളിച്ചെണ്ണ കൂടി ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് അരിച്ചെടുക്കുക. ഈയൊരു എണ്ണ ചർമ്മരോഗങ്ങൾക്കും, മുടിയിൽ ഉണ്ടാകുന്ന താരൻ, ചൊറിച്ചിൽ പോലുള്ള രോഗങ്ങൾക്കുമെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ പൊള്ളൽ ഉണ്ടായ ഭാഗങ്ങളിലും ഈയൊരു എണ്ണ തടവി കൊടുക്കാവുന്നതാണ്. പച്ച തേക്കിലയുടെ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Simple tips easy life