നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുത്ത രുചിയൂറും പലഹാരം; പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Steamed Banana Snack Recipe
Steamed Banana Snack Recipe : കുട്ടികൾക്കെല്ലാം വളരെ ഹെൽത്തിയായി തയ്യാറാക്കി കൊടുക്കാവുന്ന നേന്ത്രപ്പഴം കൊണ്ടുള്ള ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. രാവിലെയും വൈകുന്നേരവുമെല്ലാം തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്. നല്ല പഴുത്ത മധുരമുള്ള നേന്ത്രപ്പഴമുണ്ടെങ്കിൽ രുചി വേറെ ലെവലാ. നേന്ത്രപ്പഴം കൊണ്ട് സൂപ്പർ നാലുമണി പലഹാരം തയ്യാറാക്കാം.
Ingredients Steamed Banana Snack Recipe
- Banana – 2 Nos
- Jaggery – 1 1/2 Piece
- Water – 1/4 Cup
- Cardamom Powder
- Dried Ginger Powder
- Cumin Seeds
- Fried Rice flour – 1/4 Cup
- Ghee – 1 tsp
ആദ്യമായി രണ്ട് പഴുത്ത മധുരമുള്ള നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കാം. ഒരുപാട് പേസ്റ്റ് രൂപത്തിലും ചെറിയ കഷണങ്ങളോട് കൂടിയും അരച്ചെടുക്കാവുന്നതാണ്. അടുത്തതായി ഒരു പാനിലേക്ക് ഒന്നര ശർക്കരയും കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കിയെടുക്കാം. ശർക്കര അലിഞ്ഞ് നന്നായി തിളച്ചു വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് നേരത്തെ അരച്ചു വെച്ച പഴത്തിന്റെ കൂട്ട് കൂടെ ചേർത്ത് രണ്ട് മിനിറ്റോളം നന്നായി വഴറ്റിയെടുക്കാം.
ശേഷം ഇതിലേക്ക് തയ്യാറാക്കിവെച്ച ശർക്കരപ്പാനി ആവശ്യാനുസരണം ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഏലക്ക കുരുവും ചെറിയ ജീരകവും പഞ്ചസാരയും ചേർത്ത് പൊടിച്ചതും ചുക്ക് പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് കാൽകപ്പ് വറുത്ത അരിപ്പൊടി കൂടെ ചേർത്ത് പാനിൽ നിന്ന് വിട്ട് നിൽക്കുന്ന പരുവത്തിൽ ആവുന്നത് വരെ മിക്സ് ചെയ്തെടുക്കാം. ശേഷം വാഴയില വാട്ടിയെടുത്ത് ഈ മിക്സ് നിറയ്ക്കാവുന്ന പരുവത്തിൽ മടക്കിയെടുക്കാം. ശേഷം തയ്യാറാക്കി വെച്ച ഫില്ലിംഗ് നിറച്ച് മടക്കി ആവിയിൽ വേവിച്ചെടുക്കാം. പത്തോ പന്ത്രണ്ടോ മിനിറ്റോളം വേവിച്ചെടുത്താൽ മതിയാകും. ചായയോടൊപ്പം കഴിക്കാൻ പഴം കൊണ്ട് നല്ല രുചികരമായ പലഹാരം റെഡി. Steamed Banana Snack Recipe Video Credit : Neethus Malabar Kitchen
Steamed Banana Snack Recipe
- Steam the bananas:
Take two ripe, sweet Nenthrapazham and steam until soft. Allow them to cool slightly, then mash or grind them into a smooth paste (a few chunks are fine). - Make the jaggery syrup: In a pan, heat 1½ pieces of jaggery with ¼ cup water and melt to a thick syrup. Strain to remove impurities and keep aside.
- Prepare the banana mixture: Heat ghee in a pan, add the mashed banana, and sauté for 2 minutes. Then pour in the jaggery syrup and mix well. Add powdered cardamom, cumin, and dried ginger; stir thoroughly.
- Add flour : Slowly add fried rice flour to the mixture and stir continuously until the mixture thickens and leaves the sides of the pan.
- Steam the snack Spread banana leaves (lightly steamed or wilted). Place portions of the prepared mixture, fold the leaves, and steam for 10–12 minutes until cooked through.
Serve:
Once done, open the leaves and enjoy the aromatic, soft, sweet banana snack warm with evening tea.