ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത്.!! പത്ത് മിനിറ്റിൽ സോഫ്റ്റ് ഉണ്ണിയപ്പം; ഇതാണ് ഉണ്ണിയപ്പത്തിൻ്റെ ശരിയായ കൂട്ട്.!! Special Unniyappam

Special Unniyappam : കുറഞ്ഞ സമയം കൊണ്ട് നല്ല സോഫ്റ്റായ ബോൾ പോലെയുള്ള ഉണ്ണിയപ്പം തയ്യാറാക്കിയാലോ?മാവ് കലക്കി വെച്ച് കാത്തിരിക്കാതെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്നതും കുറേ സമയം കേടാകാതെ ഇരിക്കുന്നതുമായ ഒരു ഉണ്ണിയപ്പ റെസിപ്പി ഇതാ..

  • Ingredients
  • Jaggery
  • Rice flour
  • Wheat Flour
  • Sesame Seeds
  • Coconut pieces
  • Ghee
  • Soda powder

ഒന്നര കിലോഗ്രാം ശർക്കര 750 മില്ലി വെള്ളം ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കുക. ഒന്നര കിലോഗ്രാം വറുക്കാത്ത പച്ചരി കൊണ്ടുള്ള നൈസ് പൊടിയിൽ അരകിലോഗ്രാം ഗോതമ്പുപൊടി അല്ലെങ്കിൽ മൈദമാവ് ചേർക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. യോജിപ്പിച്ച് എടുത്ത പൊടിയിലേക്ക് ചെറിയ ചൂടോടെ ശർക്കരപ്പാനി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യാനുസരണം അനുസരണം കൊത്തിയരിഞ്ഞ തേങ്ങ ചേർത്ത് ചെറുതായി വഴറ്റുക. അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എള്ള് ചേർത്ത് വഴറ്റുക. ഇത് കോരിയെടുത്ത് ചൂടാറുമ്പോൾ നേരത്തെ തയ്യാറാക്കിയ മാവിലേക്ക് ചേർക്കാം.

അല്പം ഏലക്കാപൊടിയും ചേർത്ത് മാവ് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ അര ടീസ്പൂൺ സോഡാ പൊടി ചേർത്ത് കലക്കിയ ശേഷം മാവിലേക്ക് ചേർക്കുക. നന്നായി യോജിപ്പിക്കുക. ദോശ മാവിനെക്കാളും കുറച്ച് കട്ടിയുള്ള മാവ് ആണ് വേണ്ടത്. ഇത് റെസ്റ്റ് ചെയ്യാൻ വെക്കേണ്ടതില്ല. ഉണ്ണിയപ്പച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ഓരോ കുഴിയിലും മാവൊഴിച്ച് രണ്ടു വശവും മീഡിയം തീയിൽ ചുട്ടെടുക്കുക. ഇതുപോലെ മുഴുവൻ മാവുകൊണ്ടും ചുട്ടെടുക്കുക. ഈ അളവിൽ ഏകദേശം 165 അപ്പം തയ്യാറാക്കാം. പഴം ചേർക്കാത്തതുകൊണ്ട് ഒരാഴ്ചവരെ ഇത് കേടാവാതെ ഇരിക്കുകയും ചെയ്യും. Video credit : sruthis kitchen

Special Unniyappam
Comments (0)
Add Comment