Special Tender Mango Recipe : മാങ്ങാക്കാലമായാൽ മിക്ക വീടുകളിലും കാണാറുള്ള ഒരു സ്ഥിരം കാഴ്ചയാണ് മുറ്റം നിറയെ പച്ചമാങ്ങ വീണു കിടക്കുന്നത്. സാധാരണയായി ഇങ്ങനെ ലഭിക്കുന്ന മാങ്ങ വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഇത്തരത്തിൽ വാടി വീഴുന്ന മാങ്ങ ഇനി വെറുതെ കളയേണ്ട. അത് ഉപ്പിലിട്ട് സൂക്ഷിക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. അധികം വാടാതെ വീണു കിടക്കുന്ന മാങ്ങയിലാണ്
ഈ ഒരു രീതി പരീക്ഷിച്ചു നോക്കേണ്ടത്. ഒരുപാട് ഉണങ്ങി വാടിയ മാങ്ങ ഇതിനായി ഉപയോഗിക്കരുത്. ആദ്യം മാങ്ങ നല്ലതു പോലെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി തുടച്ച് വയ്ക്കുക. ശേഷം വലിപ്പമുള്ള ഒരു ജാർ എടുത്ത് അതിന്റെ മുക്കാൽ ഭാഗം തിളപ്പിച്ച് ആറിയ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ടു പച്ചമുളക് കീറിയത്
ആവശ്യമെങ്കിൽ കറിവേപ്പില എന്നിവ കൂടി ചേർത്ത് മുറിച്ചു വെച്ച മാങ്ങ കൂടി മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്. ജാർ അടച്ചു വെച്ചാൽ 5 ദിവസത്തേക്ക് തവി ഉപയോഗിച്ച് വെള്ളം ഇളക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും മാങ്ങ ഈ വെള്ളത്തിൽ കിടന്നാൽ മാത്രമാണ് ആവശ്യത്തിന് ഉപ്പ് പിടിക്കുകയുള്ളൂ. ഇതിൽ വിനാഗിരി ചേർത്തത് കൊണ്ട് തന്നെ മാങ്ങ എത്ര ദിവസം വേണമെങ്കിലും കേടാകാതെ ഇരിക്കുകയും ചെയ്യും.
ഇത്തരത്തിൽ വാടിയ മാങ്ങ വെറുതെ കളയാതെ ഉപ്പിലിട്ട മാങ്ങ പോലെ ഉപയോഗിക്കാവുന്നതാണ്. സാധാരണയായി എല്ലാവരും നല്ല മാങ്ങ മാത്രമാണ് ഉപ്പിലിടാനായി ഉപയോഗിക്കാൻ പറ്റുള്ളൂ എന്നാണ് കരുതുന്നത്. എന്നാൽ കടയിൽ നിന്നും മറ്റും വാങ്ങുന്ന വെട്ടിയിട്ട മാങ്ങയുടെ അതേ രുചിയോടു കൂടി ഈ ഒരു മാങ്ങ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Tender Mango Recipe Video Credit : Grandmother Tips