Special Rava dosa Recipe : രാവിലെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ റവയും തേങ്ങയും കൊണ്ടുള്ള അപ്പം പരിചയപ്പെട്ടാലോ. വീട്ടിൽ റവയുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന വിഭവമാണിത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് രാവിലെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണിത്. റവയും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും പ്രഭാത ഭക്ഷണം തയ്യാറാക്കാം.
Special Rava dosa Recipe Ingredients:
- Rava – 1 Cup
- Coconut – 1/2 Cup
- Shallots – 3 Nos
- Salt
- Water – 1 1/2 Cup
- Karimjeerakam – 1/4 tsp
ആദ്യം നമുക്ക് അപ്പം തയ്യാറാക്കാനുള്ള മാവ് റെഡിയാക്കാം. മാവ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് റവ ചേർക്കാം. ഇതിനായി വറുത്ത റവയും വറുക്കാത്ത റവയും ഉപയോഗിക്കാവുന്നതാണ്. റവയുടെ അളവിന്റെ പകുതിയാണ് തേങ്ങ എടുക്കേണ്ടത്. ശേഷം അരക്കപ്പ് ചിരകിയ തേങ്ങയും മിക്സിയുടെ ജാറിലേക്ക് ചേർക്കാം. കൂടാതെ നല്ലൊരു ഫ്‌ളേവറിനായി 3 ചെറിയ ഉള്ളി കൂടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർക്കുക. ശേഷം ഒന്നരക്കപ്പ് വെള്ളവും കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ശേഷം തയ്യാറാക്കിയ മാവ് ഒരു ബൗളിലേക്ക് മാറ്റാം.
ഇതിലേക്ക് ഫ്ലേവർ നൽകുന്നതിനായി കാൽ ടീസ്പൂൺ കരിംജീരകം കൂടി ചേർക്കുക. പക്ഷെ കരിംജീരകം ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. അടുത്തതായി ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. വല്ലാതെ കട്ടിയാവാതെയും ഒരുപാട് ലൂസ് ആകാതെയുമാണ് മാവ് തയ്യാറാക്കേണ്ടത്. ശേഷം നോൺ സ്റ്റിക്ക് പാൻ അല്ലെങ്കിൽ ദോശ ചട്ടിയെടുത്ത് എടുത്ത് ചൂടാവാൻ വെക്കാം. പാൻ ചൂടായി വരുമ്പോൾ എണ്ണ തടവി കൊടുത്ത ശേഷം മാവ് ഒഴിച്ച് അടച്ചു വെച്ച് വേവിക്കാം. മീഡിയം, ഹൈ ഫ്‌ളൈമിൽ വെച്ചാണ് അപ്പം ചുട്ടെടുക്കേണ്ടത്. അപ്പം തിരിച്ചും മറിച്ചും ഇട്ട് ചുട്ട് എടുക്കാം. സ്വാദിഷ്ടമായ അപ്പം റെഡി. ഈസിയും ടേസ്റ്റിയുമായ ബ്രേക്ക് ഫാസ്റ്റ് ഇനി നിങ്ങളും തയ്യാറാക്കൂ. Rava dosa Recipe Video Credit : Ayesha’s Kitchen
Rava dosa Recipe
- In a bowl, mix rava, rice flour, maida, salt, cumin seeds, black pepper, ginger, green chilies, curry leaves, and coriander leaves.
- Add curd and enough water to make a very thin, lump-free batter. The batter should be watery to get the characteristic holes in the dosa.
- Let the batter rest for 15-20 minutes. Stir before making dosas.
- Heat a non-stick tava or flat pan on medium-high. Pour a ladle of batter from the edges spreading to form a thin crepe with holes.
- Drizzle oil or ghee around the edges and on top.
- Cook on medium flame until crisp and golden brown. Flip if you want both sides crisp or cook with lid on for a softer top.
- Serve hot with coconut chutney, sambar, or your favorite side.
This rava dosa is easy to make, crispy, and perfect for breakfast or snacks.
കൊതിയൂറും വെജിറ്റബിൾ കുറുമ; വെജിറ്റബിൾ കുറുമ രുചികരമാക്കാൻ ഇങ്ങനെ ഉണ്ടാക്കൂ.!!