കൈതച്ചക്ക ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ഇതാ എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു വെറൈറ്റി പായസം.!! Special Pineapple Payasam

Special Pineapple Payasam : പായസം എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിയില്ലേ? സാധാരണയായിട്ട് സേമിയ പായസം, ശർക്കര പായസം, അട പ്രഥമൻ, പയർ പായസം ഒക്കെയാണ് തയ്യാറാക്കുക എന്നാൽ നമുക്ക് ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ? അത്‌ ഏത് പായസം എന്നല്ലേ? കൈതച്ചക്ക അഥവാ പൈനാപ്പിൾ പായസം തയ്യാറാക്കുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പായസം കഴിക്കാനും നല്ല രുചിയാണ്.

Special Pineapple Payasam Ingredients

  • Pineapple-1
  • Sago-1/4cup
  • Sugar-1-1 1/4cup
  • Salt-
  • Thick Coconut Milk-1 1/2cup
  • Thin Coconut milk-4cup
  • Ghee-
  • Cashewnuts-
  • Raisins –
  • Dry ginger powder-2pinch
  • Cardamom powder-2pinch

ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഇതിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതിൽ ഉണ്ട് കേട്ടോ. ആദ്യം തന്നെ ഒരു പഴുത്ത പൈനാപ്പിൾ എടുത്തിട്ട് തൊലി എല്ലാം കളഞ്ഞിട്ട് ചെറുതായി അരിഞ്ഞെടുക്കണം. അതിന്റെ കണ്ണെല്ലാം എടുത്തു കളയണം. അതു പോലെ തന്നെ നടുക്കത്തെ കനമുള്ള ഭാഗം എല്ലാം മാറ്റണം. ഇതിനെ കുക്കറിലേക്ക് മാറ്റിയിട്ട് ഒരല്പം വെള്ളം മാത്രം ഒഴിച്ചിട്ട് മീഡിയം തീയിൽ നാല് വിസ്സിൽ വയ്ക്കുക. ഈ സമയം തന്നെ വെള്ളത്തിൽ കുതിർത്ത കാൽ ഗ്ലാസ്സ് ചൗവ്വരി കൂടി വേവിക്കണം.

രണ്ടര നാളികേരത്തിൽ നിന്നും ഒന്നര ഗ്ലാസ്സ് ഒന്നാംപാലും നാല് ഗ്ലാസ്സ് രണ്ടാംപാലും എടുത്തു വയ്ക്കണം. അടികട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കിയിട്ട് ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന പൈനാപ്പിൾ ചേർക്കണം. വെള്ളം വറ്റിയതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയോ ശർക്കരയോ ചേർത്ത് നല്ലത് പോലെ ഇളക്കണം. ഒരു തരി ഉപ്പ് ചേർക്കാം. തീ കുറച്ചിട്ട് രണ്ടാംപാൽ ചേർത്ത് കുറുക്കണം. അതിനു ശേഷം വേണം ചൗവ്വരി ചേർക്കേണ്ടത്. അവസാനമായി ഒന്നാംപാൽ കൂടി ചേർത്ത് യോജിപ്പിച്ചിട്ട് തിളയ്ക്കാൻ അനുവദിക്കാതെ തീ അണയ്ക്കാം. ഇതിലേക്ക് അൽപം മാത്രം ഏലയ്ക്കപ്പൊടിയും ചുക്കുപൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർക്കാം. Special Pineapple Payasam Video Credit : Veena’s Curryworld

വണ്ണം കുറയാനും ഹെൽത്തിയായി ഇരിക്കുവാനും ഇതൊന്നു മാത്രം മതി; നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്.!! Healthy Ragi Carrot drink Recipe

Special Pineapple Payasam
Comments (0)
Add Comment