നാടൻ പപ്പായ തോരൻ.!! പപ്പായ തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കപ്ലങ്ങ ഇങ്ങനെ വെച്ചാൽ ഇഷ്ടമില്ലാത്തവരും രുചിയോടെ കഴിക്കും.!! Special Papaya thoran Recipe

Special Papaya thoran Recipe : നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും എല്ലാം അടങ്ങിയ പപ്പായ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പപ്പായ കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പപ്പായ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവമാണ് പപ്പായ തോരന്‍.

Special Papaya thoran Recipe Ingredients

  • Papaya – 350gm
  • Coconut – 1/2 cup
  • Dried Chilly – 6 Nos
  • Shallots – 10 nos
  • Garlic – 7 nos
  • Turmeric Powder – 1/4tsp
  • Coconut oil – 1 1/2 tsp
  • mustard seeds – 1 tsp
  • Curry leaves, Water, Salt

വളരെ പെട്ടന്ന് രുചികരമായ പപ്പായ തോരൻ ഉണ്ടാക്കുന്ന വിധം. ആദ്യം തന്നെ 6 വറ്റൽമുളക്, 10 കഷ്ണം ചെറിയഉള്ളി. 5 -6 വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചതച്ചു വെച്ചിരിക്കുന്ന ഉള്ളി, മുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക. ചെറുതായി മൂത്ത് വരുന്നത് വരെ ഇളക്കുക. ശേഷം ഒരു മൂന്നോ നാലോ തണ്ട് കറിവേപ്പില ഇടുക.

ഇവ ഒന്ന് മൂത്ത വരുമ്പോൾ അതിലേക്ക് 3 പച്ചമുളക് നീളത്തിൽ ചെറുതായി അരിഞ്ഞത് കൂടി ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർക്കണം. മഞ്ഞൾ പൊടിയുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരക്കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ കൂട്ട് കുറച്ചുനേരം ഇളക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് പപ്പായ ചെറുതായി അരിഞ്ഞത് കൂടി ഇട്ട് ഇളക്കുക.

പപ്പായ വെക്കുന്നതിനായി ഒരല്പം വെള്ളം ഒഴിച്ച് ഇളക്കി ചെറിയ തീയിൽ അടച്ച് വെച്ച് വേവിക്കുക. ഇടക്ക് ഇടക്ക് മൂടി തുറന്ന് വെക്കുന്നത് വരെ ഇളക്കുന്നത് നല്ലതാണ്. ഏകദേശം ഒരു 10 മിനിറ്റിൽ തന്നെ പാചകം ചെയ്തേടുക്കാവുന്ന ഒന്നാണ് പപ്പായതോരൻ. ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു വിഭവമാണ് ഈ പപ്പായ തോരൻ. Special Papaya thoran Video Credit :

Prathap’s Food T V

Special Papaya thoran Recipe 1. Prepare the Papaya:

  • Peel the skin and remove the seeds from the papaya.
  • Finely chop or grate it and keep aside.

2. Make the Coconut Masala Mix:

  • In a mortar & pestle or mixer jar, coarsely crush together:
    • Grated coconut
    • Shallots
    • Garlic
    • Dried red chillies (broken into pieces)
    • Turmeric powder
    • A pinch of salt
  • Do not grind into a paste — keep it coarse for authentic thoran texture.

3. Tempering:

  • Heat coconut oil in a heavy-bottomed pan.
  • Add mustard seeds and allow them to splutter.
  • Toss in curry leaves for aroma.

4. Cooking the Papaya:

  • Add the chopped papaya to the pan.
  • Sprinkle a little water and salt to taste.
  • Stir well, cover with a lid, and cook on low flame for 8–10 minutes until papaya is just tender. Stir occasionally.

5. Adding the Coconut Mix:

  • Once papaya is cooked, add the prepared coconut–spice mixture.
  • Mix gently so everything combines well.
  • Cover again and cook for 2–3 minutes on low flame, allowing flavors to blend.

6. Finish & Serve:

  • Open the lid, mix once more, and turn off the heat.
  • Serve hot with steamed Kerala rice, curd, or as a side for a traditional sadhya-style meal.

Special Papaya thoran Recipe

തലമുറകൾ കൈമറിഞ്ഞു വന്ന സ്വാദ്.!! കർക്കിടകത്തിൽ തയ്യാറാക്കാം കൊതിയൂറും മുളകുഷ്യം; മുളകൂഷ്യത്തിന്റെ യഥാർത്ഥ രുചി രഹസ്യം ഇതാ.!!

Special Papaya thoran Recipe
Comments (0)
Add Comment