Special Mint Chutney Recipe : ഗ്രിൽഡ് ചിക്കന് ഒപ്പം സെർവ് ചെയ്യാൻ ഒരു കിടിലൻ മിൻ്റ് ചട്നി എല്ലാ തരം വിഭവങ്ങളുടെ കൂടെയും ഒരു ടേസ്റ്റി ചട്നി സെർവ് ചെയ്യുന്ന കാലമാണ് നമ്മുടേത്… ഏത് ഗ്രിൽഡ് ഡിഷ് ആണ് എങ്കിലും അതിന് ഒപ്പം ഒരു ചട്നി ഇല്ലാതെ ഇന്ന് നമുക്ക് കഴിക്കാൻ കഴിയുമോ..!? എന്നാൽ നമുക്ക് ഇന്ന് അൽഫഹം,തന്തൂരി,ചിക്കെൻ ടിക്ക എന്ന് വേണ്ട എല്ലാ തരം ഗ്രിൽഡ് ചിക്കെൻ വിഭവങ്ങളുടെ കൂടെയും
സൈഡ് ഡിഷ് ആയി സെർവ് ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ചട്നി ആയാലോ..?? ഏതു തരം ഗ്രിൽഡ് ചിക്കന് ഒപ്പവും കഴിക്കാൻ പറ്റിയ ഒരു അടിപൊളി ചട്നി..!!! എന്നാൽ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ..! അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ചെറിയ ജാർ എടുക്കുക. ഇനി ഇതിലേക്ക് അര കപ്പോളം പുതിന ഇല അരിഞ്ഞത് ചേർക്കുക. ഇതിൻറെ കൂടെ തന്നെ അര കപ്പ് മല്ലിയി ഇലയും ചേർക്കുക.
Ingredients
- Mint leaves
- Coriander leaves
- Ginger
- Green Chilly
- Lemon
- Curd Cumin Seeds
- Salt
ശേഷം ഇതിലേക്ക് നാല് അല്ലി വെളുത്തുള്ളി, വെളുത്തുള്ളിയുടെ പകുതി അളവിൽ ഇഞ്ചി, എരുവിന് ആവശ്യം ഉള്ള പച്ച മുളക് എന്നിവ ചേർക്കുക. ഇനി ഇതിലേക്ക് കാൽ ടീ സ്പൂൺ ചെറിയ ജീരകം ഒരു ചെറു നാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ് രണ്ട് ടേബിൾ സ്പൂൺ തൈര് എന്നിവ കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇനി ഒരു ചെറിയ ബൗൾ എടുക്കുക.
അതിലേക്ക് നമുക്ക് എത്ര ചട്നി ആവശ്യം ഉണ്ടോ , അതിന് അനുസരിച്ച് തൈര് എടുക്കുക. ശേഷം ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന പുതിന ചട്നി മിക്സ് ചേർത്ത് കൊടുക്കാം. ഇനി ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക..! അപ്പോൾ നമ്മുടെ റസ്റ്റോറൻ്റുകളിൽ നിന്ന് കിട്ടുന്നത് പോലെയുള്ള പുതിന ചട്നി റെഡി…!!! ഇതിന്റെ രുചി അറിഞ്ഞാൽ ചമ്മന്തി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ; ഇത്രേം രുചിയുള്ള പുതിന ചട്നി നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല.!! Mint Chutney Recipe Video Credit : Journey of life