Special Lime : വേനൽക്കാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു ഡ്രിങ്ക് ആയിരിക്കും നാരങ്ങ വെള്ളം. പ്രത്യേകിച്ച് നോമ്പ് തുറക്കുന്ന സമയത്ത് നാരങ്ങാവെള്ളം നിർബന്ധമായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിൽ നാരങ്ങാവെള്ളം കുടിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിൽ അതെങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഒരു പ്രത്യേക നിറത്തിൽ നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോൾ
അതിന്റെ രുചിയിലും വലിയ വ്യത്യാസങ്ങൾ കാണാനായി സാധിക്കും. അതിനായി ഇവിടെ ഉപയോഗിക്കുന്നത് ക്യാരറ്റ് ആണ്. ക്യാരറ്റ് കനം കുറച്ച് ചെറിയ കഷണങ്ങളായി ചീകി മാറ്റിവയ്ക്കണം. ഈയൊരു നാരങ്ങാവെള്ളം തയ്യാറാക്കാൻ ആവശ്യമായ മറ്റ് ചേരുവകൾ നാരങ്ങ മുറിച്ചത്, പഞ്ചസാര അല്പം വെള്ളമൊഴിച്ച് അലിയിച്ച് എടുത്തത്, തണുത്ത വെള്ളം,സബ്ജ സീഡ് എന്നിവയാണ്.സബ്ജ സീഡ് ആദ്യം തന്നെ അല്പം വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കണം.
അതിനുശേഷം എടുത്തുവച്ച ക്യാരറ്റ് ഒരു മിക്സിയുടെ ജാറിൽ അല്പം വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. അതിന്റെ നീര് മാത്രം മറ്റൊരു പാത്രത്തിലേക്ക് ഊറ്റിയെടുക്കുക. അതിനുശേഷം എടുത്തുവച്ച തണുത്ത വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ്, ആവശ്യമുള്ള അത്രയും മധുരത്തിനുള്ള പഞ്ചസാര സിറപ്പ് കൂടി ഒഴിച്ചു കൊടുക്കുക. ശേഷം അരിച്ചു വെച്ച ക്യാരറ്റ് ജ്യൂസ് കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഓരോ ഗ്ലാസിലും ജ്യൂസ് സെർവ് ചെയ്ത് അതിലേക്ക് കുതിർത്തി വെച്ച സബ്ജ സീഡ് കൂടി മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്.
ആവശ്യമെങ്കിൽ തണുപ്പിന് ഐസ്ക്യൂബ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്.ഇപ്പോൾ നല്ല രുചികരമായ കളർഫുൾ നാരങ്ങാവെള്ളം റെഡിയായി കഴിഞ്ഞു. ക്യാരറ്റ് നേരിട്ട് അരച്ച് ചേർത്താലും കുഴപ്പമില്ല. എന്നാൽ വായിൽ തടയാതെ ഇരിക്കാനാണ് അത് അരിച്ചെടുത്ത് ഉപയോഗിക്കുന്നത്. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം എടുക്കുന്ന വെള്ളം, മധുരം എന്നിവയിലെല്ലാം വ്യത്യാസങ്ങൾ വരുത്താവുന്നതാണ്. ഈയൊരു രീതിയിൽ നാരങ്ങാവെള്ളം തയ്യാറാക്കുമ്പോൾ അത് കാഴ്ചയിൽ ഭംഗിയും അതേസമയം കൂടുതൽ രുചിയും നൽകുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Lime Video Credit : Ayesha’s Kitchen