മീൻ പൊരിച്ചത് രുചി ഇരട്ടിയാക്കാൻ ഒരു എളുപ്പവഴി.!! ഒരിക്കൽ എങ്കിലും ഈ മസാലയിൽ മീൻ ഒന്ന് പൊരിക്കണം; എന്റമ്മോ പൊളി ടേസ്റ്റ് ആണ്.!! Special Green Fish Fry recipe

Special Green Fish Fry recipe : വ്യത്യസ്ഥ രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ ഫ്രൈ. രുചിയും മണവും ചേർന്ന് നല്ല സ്‌പൈസിയായി മീൻ വറുത്തെടുക്കാം. മീൻ പൊരിക്കുമ്പോൾ ഇതുപോലൊരു മസാലക്കൂട്ട് തയ്യാറാക്കിയാൽ രുചി ഇരട്ടിയാകും. തീൻ മേശയിൽ നാവിൽ വെള്ളമൂറുന്ന മീൻ ഫ്രൈ ചൂടോടെ വിളമ്പാൻ തയ്യാറാക്കാം.

  • Ingredients:
  • അയല – 4 എണ്ണം
  • ചെറിയുള്ളി – 8-10 എണ്ണം
  • വെളുത്തുള്ളി – 7-8 എണ്ണം
  • ഇഞ്ചി – ചെറിയ കഷണം
  • പച്ചമുളക് – 4 എണ്ണം
  • മല്ലിയില – 1/2 കപ്പ്
  • പൊതീനയില – 1/4 കപ്പ്
  • നാരങ്ങ – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

ആദ്യമായി വൃത്തിയാക്കി എടുത്ത നാല് അയല മീൻ എടുത്ത് നന്നായി വരഞ്ഞ് കൊടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് എട്ടോ പത്തോ ചെറിയ ഉള്ളിയും ഏഴോ എട്ടോ വെളുത്തുള്ളി അല്ലിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും 4 പച്ചമുളകും അരക്കപ്പ് മല്ലിയിലയും കാൽ കപ്പ് പൊതിനയിലയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ചെറുനാരങ്ങയുടെ നീരും കൂടെ ചേർത്ത് നന്നായൊന്ന് അരച്ചെടുക്കാം. നമ്മളിവിടെ ഉണ്ട മുളകാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ ഒരു മുളക് മുഴുവനോടെയും ബാക്കി മൂന്ന് മുളക് നെടുകെ കീറി കുരു കളഞ്ഞതും ആണ് എടുത്തിരിക്കുന്നത്.

ശേഷം ഈ മസാല എടുത്ത് വെച്ച മീനിൽ നല്ലപോലെ തേച്ചു പിടിപ്പിക്കണം. ശേഷം ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ റസ്റ്റ് ചെയ്യാനായി വയ്ക്കാം. അടുത്തതായി ഒരു പാനിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടായി വരുമ്പോൾ മസാല പുരട്ടിവെച്ച ഓരോ മീനുകളായി ചേർത്തു കൊടുക്കാം. ശേഷം ഇതിനു മുകളിലായി രണ്ടാമത്തെ കോട്ടിങ്ങായി കുറച്ചു കൂടെ മസാല ചേർത്തു കൊടുക്കണം. മീൻ തിരിച്ചിട്ട ശേഷം ഇതിനു മുകളിൽ വീണ്ടും മസാല രണ്ടാമത്തെ ലെയർ ആയി ചേർത്ത് കൊടുക്കണം. ശേഷം തിരിച്ചും മറിച്ചുമിട്ട് നല്ല ക്രിസ്പിയായി വറുത്ത് കോരാം. രുചിയോടൊപ്പം മണവും, ഫിഷ് ഫ്രൈ റെഡി. Special Green Fish Fry recipe Video Credit : Dians kannur kitchen

fpm_start( "true" );
Special Green Fish Fry recipe
Share
Comments (0)
Add Comment