Special Fish Fry Recipe : മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ഒന്ന് ചേർത്ത് നോക്കൂ മീനിന്റെ സ്വാദ് ഇരട്ടി ആകും. സാധാരണ മീൻ ഫ്രൈ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയി ഇതിലും ബെസ്റ്റ് ആയിട്ട് വേറൊന്നുമില്ല. അത്രയും രുചികരമായ ഒന്നാണ് ഫിഷ് ഫ്രൈ. അത് ഫ്രൈ ചെയ്യുമ്പോൾ ചേർക്കേണ്ട ചില പൊടിക്കൈകൾ ആണ്.
ആദ്യമായി മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുളകുപൊടി, പിരിയൻ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, അരിപ്പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. മീനിലേക്ക് നന്നായിട്ട് എല്ലാം തേച്ചു പിടിപ്പിച്ചതിനു ശേഷം കുറച്ചു സമയം അടച്ചു വയ്ക്കാം.
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായി വരുമ്പോൾ നേരിട്ട് ഇത് വറുത്ത് എടുക്കാവുന്നതാണ്. അരിപ്പൊടിയൊക്കെ ചേർക്കുന്നത് കൊണ്ട് തന്നെ മീൻ നല്ല ക്രിസ്പി ആയിരിക്കും. ഗരം മസാലയുടെ ഒരു ഫ്ലേവറും കിട്ടുന്നതാണ്. കറിവേപ്പില ഇഷ്ടമുള്ളവർക്ക് അതുകൂടി ഒന്ന് വിതറി കൊടുക്കാവുന്നതാണ്. ഇത് ഫ്രൈ ചെയ്യുന്ന സമയത്ത് മസാല ഇങ്ങനെ ചേർക്കുമ്പോൾ സ്വാദ് കൂടുകയാണ്.
നാരങ്ങാനീര് ചേർക്കുന്നത് കൊണ്ട് തന്നെ ചെറിയൊരു പുളി രസമൊക്കെ കൂടെ ചേർന്നിട്ട് ഇത് കഴിക്കാൻ വളരെ രസകരമായിട്ടുള്ള ഒരു മീൻ ഫ്രൈയാണ്. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. ഗരം മസാലയുടെ ഫ്ലേവറും ഒക്കെ കൂടി ചേർന്ന് മീനിന് നല്ലൊരു വാസനയും കിട്ടും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Video Crdit :