Special Egg curry

ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി മുട്ടക്കറി; ഈ രീതിയിൽ മുട്ടക്കറി ഉണ്ടാക്കിയാൽ ഗ്രേവിക്ക്‌ പോലും ടേസ്റ്റ് ആണേ.!! Special Egg curry

Special Egg curry : ചപ്പാത്തിയും അപ്പവും ചോറും ഒക്കെ കഴിക്കുമ്പോൾ മീനോ ഇറച്ചിയോ ഒന്നും ഇല്ലെങ്കിൽ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണ്. കുറഞ്ഞത് ഒരു മുട്ടക്കറി എങ്കിലും ഉണ്ടായിരിക്കണം. സ്ഥിരമായി എന്നാൽ മുട്ടക്കറി ഉണ്ടാക്കിയാലും മടുപ്പ് ആവില്ലേ. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ മുട്ടക്കറി ആണ് ഇതിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുട്ടക്കറിയുടെ ചേരുവകളും അളവും എല്ലാം ഇതിൽ കൊടുത്തിട്ടുണ്ട്.

Special Egg curry Ingredients:

  • egg – 5 (boiled)
  • chopped onion – 2 (medium size)
  • garlic paste – 1 tbsp
  • ginger paste – 1/2 tbsp
  • green chilies – 3
  • chopped tomato – 2 (medium size)
  • curry leaves , coriander leaves
  • coconut – 1/2 cup( 6 tbsp)
  • cashew nut – 4
  • kas kas (white poppy seeds) – 1/2 tsp
  • chili powder – 1 tbsp
  • coriander powder – 1 tbsp
  • turmeric powder – 1/4 tsp
  • garam masala – 1 1/2 tsp
  • mustard
  • salt
  • coconut oil/oil
  • hot water – 1 1/2 glass (380 ml )

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് വഴറ്റണം. അഞ്ചു മുട്ട വേവിച്ചതിന് ശേഷം തോട് കളഞ്ഞിട്ട് അതിൽ വരഞ്ഞു കൊടുക്കണം. ഈ മുട്ടകളെ ഇതിലേക്ക് വച്ച് തിരിച്ചും മറിച്ചും ഇട്ട് ഒന്ന് മൊരിച്ചെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കണം. ഇതിലേക്ക് കറിവേപ്പില, പച്ചമുളക്, സവാള എന്നിവ വഴറ്റിയിട്ട് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർക്കണം. ഇതെല്ലാം നന്നായി വഴറ്റിയതിന് ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല എന്നിവ നന്നായി വഴറ്റണം.

ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റി എടുക്കണം. ഒരു മിക്സിയുറടെ ജാറിൽ തേങ്ങ ചിരകിയതും കസ് കസ അണ്ടിപ്പരിപ്പ് എന്നിവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈ പേസ്റ്റ് പാനിൽ തയ്യാറാക്കി കൊണ്ടിരിക്കുന്ന കറിയിലേക്ക് ചേർത്ത് യോജിപ്പിക്കണം. ഇത് നന്നായി വഴറ്റിയിട്ട് ഒന്നര ഗ്ലാസ്സ് ചൂട് വെള്ളവും ഉപ്പും ചേർക്കണം. ഇത് തിളച്ചതിന് ശേഷം നേരത്തെ മൊരിച്ചു വച്ചിരിക്കുന്ന മുട്ടയും കൂടി ചേർക്കണം. അവസാനമായി മല്ലിയിലയും കൂടി ചേർത്താൽ മുട്ടക്കറി തയ്യാർ. Special Egg curry Video Credit : Sheeba’s Recipes

ബീഫ് വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ബീഫ് വരട്ടിയത്.!! Kerala Beef Roast