ഇത് ഒരു ഗ്ലാസ്‌ മാത്രം മതി! ദാഹവും വിശപ്പും മാറാൻ ഒരു കിടിലൻ ഡ്രിങ്ക്; എത്ര കുടിച്ചാലും കുടിച്ചാലും മതിയാകില്ല മക്കളെ!! Special drink recipe

Special drink recipe : ചൂടുകാലമായാൽ ദാഹമകറ്റാനായി പലരീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കി കുടിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. കൂടാതെ കടകളിൽ നിന്നും കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളും ആവശ്യത്തിലധികം ഉപയോഗിക്കുന്ന പതിവ് മിക്കവരിലും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി

രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ കാരറ്റ് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു കുക്കറിലോ മറ്റോ കുറച്ച് വെള്ളമൊഴിച്ച് കാരറ്റ് നല്ല രീതിയിൽ വേവിച്ചെടുക്കണം. കാരറ്റിന്റെ ചൂട് മാറി കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കാൽ കപ്പ് അളവിൽ പാലും

ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ഒരു ലിറ്റർ അളവിൽ പാലൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വാനില പൗഡർ കൂടി ചേർത്തു കൊടുക്കാം. ഈയൊരു കൂട്ട് നല്ല രീതിയിൽ തിളച്ച് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച കാരറ്റിന്റെ മിക്സ് ചേർത്തു കൊടുക്കണം. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ഈയൊരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്.

ഡ്രിങ്കിന്റെ രുചി കൂട്ടാനായി കുറച്ച് കാരറ്റ് ചീകിയത് കൂടി പാലിലേക്ക് ചേർത്തു കൊടുക്കാം. അതുപോലെ കുറച്ച് സബ്ജ സീഡ് കുതിരാനായി മാറ്റിവയ്ക്കാം. അതേ രീതിയിൽ ചൊവ്വരി കുതിർത്തി വേവിച്ചതും കൂടി ഡ്രിങ്കിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം തണുപ്പിച്ച് സെർവ് ചെയ്യാവുന്നതാണ്. വളരെ ഹെൽത്തിയായ അതേ സമയം ദാഹം മാറ്റുന്ന ഒരു കിടിലൻ ഡ്രിങ്ക് ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Recipes By Revathi

fpm_start( "true" );
Special drink recipe
Share
Comments (0)
Add Comment