2 ഉരുളക്കിഴങ്ങ് മാത്രം മതി വ്യത്യസ്തമായ രുചിയിൽ ഒരു സ്പെഷ്യൽ കട്ലെറ്റ്; എത്രവേണേലും കഴിച്ചുപോകും, വീണ്ടും വീണ്ടും ഉണ്ടാക്കും.!! Special Cutlet Recipe
Special Cutlet Recipe : 2 ഉരുളക്കിഴങ്ങ് കൊണ്ട് ഒരു പ്ലേറ്റ് നിറയെ കട്ലറ്റ്. നമുക്ക് കട്ലറ്റ് ഉണ്ടാക്കാൻ ഏറ്റവും . പ്രധാനമായും വേണ്ടത് ഉരുളക്കിഴങ്ങ് ആണ്. 2 മീഡിയം വലിപ്പമുള്ള ഉരുളക്കിഴങ്ങ് 4 ആയി കട്ട് ചെയ്യുക.ഇതിന്റെ കൂടെ 4 കാരറ്റും നാലായി കട്ട് ചെയ്ത് കുക്കറിലേക്ക് ഇടുക. ആവശ്യത്തിന് ഉപ്പും 1/2 ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക.
ഇനി നമുക്ക് കട്‌ലറ്റ് മിക്സ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് അതിൽ കുറച്ചു ഓയിൽ ഒഴിക്കുക. അതിലേക്ക് ഇഞ്ചി ഒരു ടീസ്പൂൺ,2പച്ച മുളക് ചെറുതായി കട്ട് ചെയ്തത് ഒരു സവാള കട്ട് ചെയ്തത് എല്ലാം ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് 1/4ടീസ്പൂൺ മഞ്ഞൾ പൊടി ,1/2 ടീസ്പൂൺ കുരുമുളക് പൊടി, 1ടീസ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർക്കുക. അതിന്റെ പച്ച മണം മാറുന്നത് വരെ വഴറ്റുക.
അതിലേക്ക് കാരറ്റും, ഉരുളക്കിഴങ്ങും ഉടച്ച് ചേർക്കുക. കുറച്ചു ഗ്രീൻ പീസ്, 3ബ്രെഡ് പൊടിച്ചത് ,1/4ട്സപ് ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കുക. മസാലകൂട്ട് ചൂട് ആറാൻവേണ്ടി വെച്ച ശേഷം ഒരേ വലിപ്പത്തിലുള്ള ഉരുളകൾ എടുത്ത് കട്‌ലറ്റിന്റെ ആകൃതിയിൽ ഉരുട്ടി വെക്കുക. ഒരു പാത്രത്തിൽ ബ്രഡ് കംസ്, ഒരു പാത്രത്തിൽ മുട്ട നന്നായി ഇളക്കിയത് എന്നിവ എടുക്കുക.
ശേഷം ഒരോ കട്‌ലറ്റ് എടുത്ത് ആദ്യം മുട്ടയിലും പിന്നീട് ബ്രഡ് ക്രംസിലും മുക്കി എടുക്കുക. എണ്ണ ചൂടാക്കി അതിലേക്ക് ഓരോന്ന് ഇട്ട് കൊടുക്കുക. മീഡിയം ചൂടിൽ നല്ല കളറായി വരുമ്പോൾ കോരി എടുക്കുക. വീട്ടിലുള്ള കുറഞ്ഞ സാധനങ്ങൾ കൊണ്ട് ഒരു പ്ലേറ്റ് കട്ലറ്റ് കട്ലറ്റ് റെഡി ….!!! Special Cutlet Recipe Video Credit : Minnuz Tasty Kitchen