Special Coconut Ice cream Recipe

അരമുറി തേങ്ങ കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ എത്ര തിന്നാലും പൂതി തീരൂല; കിടിലൻ രുചിയിൽ തേങ്ങ ഐസ് വീട്ടിൽ തന്നെ തയ്യാറാക്കാം.!! Special Coconut Ice cream Recipe

Special Coconut Ice cream Recipe : വേനൽക്കാലമായാൽ കടകളിൽ നിന്നും ഐസ്ക്രീമും ഐസും വാങ്ങി കഴിക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന സാധനങ്ങളിൽ എത്രമാത്രം ആർട്ടിഫിഷ്യൽ ഇൻഗ്രീഡിയൻസ് ആഡ് ചെയ്തിട്ടുണ്ടാകും എന്നത് നമുക്ക് അറിയില്ല. അതുകൊണ്ടുതന്നെ വീട്ടിലുള്ള തേങ്ങ ഉപയോഗപ്പെടുത്തി വളരെ രുചികരമായ ഐസ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Special Coconut Ice cream Recipe Ingredients

  • Coconut
  • water
  • Milk Powder – 3 tbsp
  • Sugar
  • Milk
  • Vanila esens

How to make Special Coconut Ice cream Recipe

തേങ്ങാ ഐസ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ തേങ്ങ കുക്കറിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒരു വിസിൽ വരുന്നത് വരെ അടിച്ചെടുക്കുക. ശേഷം തേങ്ങയുടെ ചൂടാറി കഴിഞ്ഞാൽ അത് രണ്ടായി പൊളിച്ച് തേങ്ങയുടെ കഷണങ്ങൾ കുത്തിയെടുക്കുക. വലുതായി മുറിച്ചെടുക്കുന്ന കഷണങ്ങളാണെങ്കിൽ ഒരു കത്തി ഉപയോഗിച്ച് അത് ചെറിയ നുറുക്കുകളാക്കി മാറ്റുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.

വീണ്ടും അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ അളവിൽ പാൽപ്പൊടി, മധുരത്തിന് ആവശ്യമായ പഞ്ചസാര, കാൽ കപ്പ് പാൽ, കുറച്ച് വാനില എസൻസ് എന്നിവ കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുവെക്കാം. അതിനുശേഷം ഐസ്ക്രീം ഉണ്ടാക്കാൻ ആവശ്യമായ മൗൾഡ് എടുത്ത് അതിലേക്ക് കുറേശ്ശെയായി തയ്യാറാക്കി വച്ച് പേസ്റ്റ് ഒഴിച്ചു കൊടുക്കുക.മുകളിൽ ഒരു ഫോയിൽ പേപ്പർ ഉപയോഗിച്ച് കവർ ചെയ്തു കൊടുക്കാം.

ഒരു കത്തി ഉപയോഗിച്ച് അതിനുമുകളിൽ ചെറിയ കട്ട് ഇട്ടുകൊടുത്ത് സ്റ്റിക്ക് ഐസിലേക്ക് ഫിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. ഇത് കുറഞ്ഞത് 8 മണിക്കൂർ ഫ്രിഡ്ജിൽ ഫ്രീസ് ചെയ്യാനായി വെക്കണം. ഐസ്ക്രീം മൗൾഡ് ഇല്ലെങ്കിൽ അതിന് പകരമായി ഗ്ലാസിലും ഇതേ രീതിയിൽ ഐസ് തയ്യാറാക്കി എടുക്കാവുന്നതാണ്. പുറത്തെടുത്ത മൗൾഡ് കുറച്ച് വെള്ളത്തിലേക്ക് ഇറക്കി വയ്ക്കാം. അൽപ്പനേരം കഴിഞ്ഞ് ഓരോ ഐസ് സ്റ്റിക്കുകളായി എടുത്ത് കഴിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Coconut Ice cream Recipe Video Credit: Malappuram Thatha Vlogs

Special Coconut Ice cream Recipe

കുറച്ച് ഗോതമ്പു പൊടിയും മുട്ടയും ഉണ്ടോ? നല്ല കിടിലൻ രുചിയിൽ ഒരു അടിപൊളി ചായക്കടി തയ്യാർ.!!