ചെറുപയർ കൊണ്ട് ഒരു അടിപൊളി ദോശ; ഷുഗർ ഉള്ളവർക്കും ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് മതി.!! Special Cherupayar dosa recipe
Special Cherupayar dosa recipe : ദോശ ഒട്ടുമിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആണ്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പല തരം ദോശ നമ്മൾ കഴിച്ചിടുണ്ടാകും. ചെറുപയർ കൊണ്ട് ദോശ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. മാത്രവുമല്ല ഇത് ഹെൽത്തിയുമാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. ഈ ഒരു ദോശയും അതിൻറെ കൂടെ കഴിക്കാനുള്ള ചട്നിയും തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം….
Special Cherupayar dosa recipe Ingredients
- Ingredients:
- Green Gram
- Raw rice – half cup
- Green chilly- 4
- Ginger a big piece
- Curry Leaves
- Salt
ആദ്യം ഒരു പാത്രത്തിലേക്ക് ചെറുപയർ ഇടുക. ഇതിലേക്ക് പച്ചരി ചേർക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കുക. ഇത് നല്ല വെള്ളത്തിൽ അരിച്ച് എടുക്കുക. കല്ല് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് അല്പം ഉപ്പ് കൂടെ ചേർത്ത് അരച്ച് എടുക്കുക. കുറച്ച് വെള്ളം ചേർത്ത് വീണ്ടും അരച്ച് എടുക്കുക. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ഇനി ഇതിൻറെ കൂടെ കഴിക്കാൻ ഉള്ള ചമ്മന്തി തയ്യാറാക്കാം. ഇതിനായി കുറച്ച് തേങ്ങ ചിരകുക. ഇതിലേക്ക് കുറച്ച് ഇഞ്ചി, കറിവേപ്പില, പച്ചമുളക് ഇവ ചേർക്കുക. കുറച്ച് ഉപ്പ് ചേർക്കുക. ശേഷം അരച്ച് എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. ശേഷം വറ്റൽമുളക്, കടുക്, കറിവേപ്പില ഇവ വറക്കുക. ഇത് ചമ്മന്തിയിലേക്ക് ഒഴിക്കുക. ഇനി ദോശ ഉണ്ടാക്കാൻ പാൻ ചൂടാക്കുക. ഇതിലേക്ക് ദോശ മാവ് ഒഴിക്കുക. വേണമെങ്കിൽ മുകളിൽ നെയ്യ് ഒഴിക്കാം. ടേസ്റ്റിയായ ദോശയും ചമ്മന്തിയും റെഡി!! Special Cherupayar dosa recipe Video Credit : Nasra Kitchen World