ഒരിക്കൽ ഇങ്ങനെ ബീഫ് ഉണ്ടാക്കി നോക്കിയാൽ പിന്നെ ഒരിക്കലും നിങ്ങൾ വേറെ റെസിപി അന്വേഷിക്കില്ല; ഈ ബീഫ്റോസ്റ്റിന്റെ സ്വാദ് അപാരം.!! Special Beef roast recipe
Special Beef roast recipe : പൊതുവേ ബീഫ് റോസ്റ്റ്, ചിക്കൻ റോസ്റ്റ് എന്നൊക്കെ പറയുമ്പോൾ തന്നെ വായിൽ വെള്ളമൂറില്ലേ. അങ്ങനെയാണെങ്കിൽ ഈ റെസിപ്പി ഒരിക്കൽ പരീക്ഷിച്ചു നോക്കൂ. പിന്നെ ബീഫ് റോസ്റ്റ് എന്ന് കേൾക്കുമ്പോൾ ഈ രുചിയെ മനസ്സിലേക്ക് വരുകയുള്ളൂ. ബീഫ് റോസ്റ്റ് തയ്യാറാക്കാനായി ഒന്നരക്കിലോ ബീഫ് നല്ലതുപോലെ കഴുകി വാർത്ത് വയ്ക്കുക.
ഇതിലേക്ക് ഒന്നര ടീസ്പൂൺ ഉപ്പും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ കപ്പ് വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ചേർത്ത് പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കണം. ഇതിന്റെ കൂടെ കുറച്ച് വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കാൻ വയ്ക്കുക. അഞ്ച് വിസിലാണ് പൊതുവേ ബീഫ് വേവിക്കാൻ വേണ്ടുന്നത്. ഒരു മിക്സിയുടെ ജാറിൽ 180 ഗ്രാം ചെറിയ ഉള്ളിയും ഒരു സവാളയും 35 അല്ലി വെളുത്തുള്ളിയും
3 ഇഞ്ച് വലുപ്പത്തിൽ ഇഞ്ചി ചെറുതായി അരിഞ്ഞതും അരച്ചെടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും 4 ടേബിൾ സ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾസ്പൂൺ ഗരം മസാലയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും രണ്ട് ടീസ്പൂൺ പെരുംജീരകവും ഒരു ടീസ്പൂൺ ചെറിയ ജീരകവും അരക്കപ്പ് വെള്ളവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കണം. അതിനുശേഷം ഒരു പാത്രത്തിൽ അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കാം.
ഇതിലേക്ക് കറിവേപ്പിലയും തേങ്ങാക്കൊത്തും വരട്ടി എടുക്കാം. അതിനുശേഷം നമ്മള് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായിട്ട് വഴറ്റണം. ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന ബീഫും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് യോജിപ്പിച്ച് എടുത്താൽ നല്ല അടിപൊളി രുചിയിൽ ബീഫ് റോസ്റ്റ് തയ്യാർ. നല്ല എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ബീഫ് റോസ്റ്റ് ഉണ്ടെങ്കിൽ അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിക്കും ഒന്നും വേറെ ഒരു കറിയും അന്വേഷിക്കേണ്ട ആവശ്യമില്ല. Video Credit : Shini Xavier