Soft Vattayappam Recipe : ക്രിസ്തുമസ് അടുക്കുമ്പോൾ എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന ഒരു പലഹാരമായിരിക്കും വട്ടയപ്പം. പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും വട്ടയപ്പം തയ്യാറാക്കുന്നത്. എന്നിരുന്നാലും നല്ല സോഫ്റ്റ് ആയ വട്ടയപ്പം തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.
Soft Vattayappam Recipe Ingredients
- Raw Rice – 2 Cup
- Chowari – 1 tbsp
- White Avil – 1/4 Cup
- Yeast
- Grated Coconut – 1cup
- Sugar – 3/4 Cup
- Cardamom – 2 nos
How to make Soft Vattayappam Recipe
വട്ടയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി, ഒരു ടേബിൾ സ്പൂൺ അളവിൽ ചൊവ്വരി, കാൽ കപ്പ് അളവിൽ വെള്ള അവൽ, ഒരു പിഞ്ച് യീസ്റ്റ്, മുക്കാൽ കപ്പ് അളവിൽ പഞ്ചസാര, ഒരു കപ്പ് അളവിൽ ചിരകിയ തേങ്ങ, രണ്ട് ഏലക്ക ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകിയശേഷം 8 മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. അതോടൊപ്പം തന്നെ ചൊവ്വരി കൂടി കഴുകി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇടുക.അതോടൊപ്പം തന്നെ അവൽ , കുതിർത്തി വെച്ച ചൊവ്വരി, തേങ്ങ, ഏലക്ക, പഞ്ചസാര എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഇതിൽനിന്നും ഒരു കരണ്ടി അളവിൽ മാവെടുത്ത് മറ്റൊരു പാത്രത്തിൽ ഒഴിക്കുക. അതിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി കുറുക്കി പാവ് കാച്ചി എടുക്കുക. ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അതോടൊപ്പം തന്നെ യീസ്റ്റ് കൂടി ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ മാവ് അരച്ച് മിക്സ് ചെയ്തെടുത്തുകഴിഞ്ഞാൽ ഫെർമെന്റ് ചെയ്യാനായി ഒരു പാത്രത്തിൽ അടച്ചുവെക്കുക. കുറഞ്ഞത് 8 മണിക്കൂർ നേരമെങ്കിലും ഫെർമെന്റ് ചെയ്താൽ മാത്രമാണ് സോഫ്റ്റ് ആയ അപ്പം കിട്ടുകയുള്ളൂ. ഫെർമെന്റ് ചെയ്തെടുത്ത മാവ് ഒരു കരണ്ടിയളവിൽ പ്ലേറ്റിലേക്ക് ഒഴിച്ച് ആവി കയറ്റി എടുത്താൽ നല്ല സോഫ്റ്റ് ആയ വട്ടയപ്പം റെഡിയായി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft Vattayappam Recipe Video Credit : Priya’s Cooking World