Soft Kinnathappam Recipe

അരിപ്പൊടി ഉണ്ടോ? വെറും അഞ്ചേ അഞ്ചു മിനിറ്റ് മാത്രം മതി; അരിപ്പൊടികൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം.!! Soft Kinnathappam Recipe

Soft Kinnathappam Recipe : നമ്മൾ വീട്ടമ്മമാർ എന്നും അഭിമുഖീകരിക്കുന്ന ഒരു ചോദ്യം ഉണ്ട്. മറ്റൊന്നുമല്ല. കഴിക്കാൻ എന്താ എന്നത്. അതിപ്പോൾ രാത്രി ആവട്ടെ പകൽ ആവട്ടെ. ഈ ചോദ്യം നമ്മളെ വേട്ടയാടും. അതു പോലെ തന്നെ സ്ഥിരമായി ഒരേ പോലത്തെ ഭക്ഷണം ആണെങ്കിലും വീട്ടിൽ ഉള്ളവരുടെ മുഖം മാറും. അതു കൊണ്ട് തന്നെ വിഭവങ്ങൾ മാറി മാറി തയ്യാറാക്കേണ്ടത് അനിവാര്യമാണ്. അങ്ങനെ പ്രാതലിനും ചായക്കടി ആയിട്ടും ഒക്കെ ഉണ്ടാക്കാവുന്ന ഒന്നാണ് കിണ്ണത്തപ്പം.

Soft Kinnathappam Recipe Ingredients

  • Rice Flour
  • Sugar
  • Egg
  • Cumin Seeds
  • Ghee
  • Salt
  • Cardamom
  • Coconut milk

രണ്ടു രീതിയിൽ ആണ് കിണ്ണത്തപ്പം തയ്യാറാക്കുന്നത്. അരി അരച്ച് ഉണ്ടാക്കുന്നതാണ് ഒരു രീതി. അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നത് മറ്റൊരു രീതിയും. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ്‌ അരിപ്പൊടി ഇടണം. ഇതിന്റെ ഒപ്പം മുക്കാൽ കപ്പ്‌ പഞ്ചസാര, ഉപ്പ്, കോഴിമുട്ട ( വേണമെങ്കിൽ മാത്രം), ഏലയ്ക്ക, ജീരകം തേങ്ങാപാൽ എന്നിവ ചേർത്ത് നല്ലത് പോലെ അടിച്ചെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് അരിച്ചു മാറ്റണം. അര മണിക്കൂർ കഴിഞ്ഞിട്ട് ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കണം.

മറ്റൊരു പാത്രത്തിൽ എണ്ണയോ നെയ്യോ തേയ്ക്കണം. വെള്ളം തിളപ്പിച്ച പാത്രത്തിൽ മറ്റൊരു ചെറിയ പാത്രം കമഴ്ത്തിയിട്ട് അതിന്റെ പുറത്തു വേണം കിണ്ണത്തപ്പം ഉണ്ടാക്കുന്ന പാത്രം വയ്ക്കാൻ. ഇതിലേക്ക് മാവ് ഒഴിച്ചു കൊടുത്തിട്ട് അടച്ചു വച്ച് ആവി കയറ്റിയാൽ പൂ പോലെ മൃദുവായ കിണ്ണത്തപ്പം തയ്യാർ. തണുത്തതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം. അരിപ്പൊടി കൊണ്ട് മൃദുവായ കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ കാണുമല്ലോ. ഇതിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതിൽ ഉണ്ടേ. Soft Kinnathappam Recipe Video Credit : Recipes @ 3minutes

കൈതച്ചക്ക ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ഇതാ എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു വെറൈറ്റി പായസം.!!