Simple Evening Snacks Recipe : കുട്ടികൾക്കു കൊണ്ടു പോകാനും ഈവെനിംഗ് സ്നാക്ക്സ് ആയി കൊടുക്കാനും പറ്റുന്ന ഒരു വെറൈറ്റി ആയ, എന്നാൽ വളരെ സിംപിൾ ആയ ഒരു റെസിപ്പി നോക്കൂ.. വളരെ എളുപ്പത്തിൽ കുറഞ്ഞാ സമയം കൊണ്ട് ചെയ്തെടുക്കാവുന്ന ഒരടിപൊളി റെസിപ്പി ആണിത്.. ഈ ഒരു റെസിപ്പി എങ്ങനെയാണ് എളുപ്പത്തിൽ തയ്യക്കുന്നത് എന്ന് പരിചയപ്പെടാം.
Ingredients Simple Evening Snacks Recipe
- banana – 2
- Wheat flour
- sugar
- bread – 4
- Cardamom Powder
- oil
മാവ് തയാറാകാനായി രണ്ട് ചെറിയ പഴം തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു ഒരു മിക്സർ ജാറിലേക്ക് ഇടുക. ഇതിലേക്ക് അര കപ്പ് ഗോതമ്പു പൊടിയും അതെ അളവിൽ പാലും രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും (മധുരമനുസരിച് ഇഷ്ടമുള്ള അളവിൽ ചേർക്കാവുന്നതാണ്) അര ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് നന്നായി തരിയില്ലാതെ പേസ്റ്റ് പരുവത്തിൽ അരച്ച് ഒരു ബൗളിലേക്ക് മാറ്റുക. സ്നാക്ക് തയാറാക്കാൻ ആയി 4 ബ്രെഡ് ( സ്നാക്കിന്റെ എണ്ണം അനുസരിച്ചു ബ്രെഡ് എടുക്കാവുന്നതാണ് ) അരികു കളയുക. ഒരു ബ്രെഡ് എടുത്ത് ഇഷ്ടമുള്ള ജാം ചേർക്കുക. കുട്ടികളുടെ ഇഷ്ടമാനുസരിച് പൈൻഅപ്പിൾ ജാമോ, സ്ട്രോബെറി ജാമോ മിക്സഡ് ജാമോ ഉപയോഗിക്കാം.
മറ്റൊരു ബ്രെഡ് അതിനു മുകളിൽ കവർ ചെയ്ത് വെക്കുക. നെടുകെ മുറിച്ചു രണ്ടാകുക.ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കാവുന്നതാണ്.എല്ലാ ബ്രെഡും ഇത് പോലെ ചെയ്തെടുക്കാം. ഒരു പാനിൽ അല്പം എണ്ണ ചൂടാക്കുക. തയാറാക്കി വെച്ച ബ്രെഡ് എല്ലാം മാവിൽ മുക്കിയെടുക്കാം. എണ്ണയിൽ രണ്ട് വശവും നന്നായി മൊരിയുന്ന വരെ ഫ്രൈ ചെയ്യുക. കുറഞ്ഞ എണ്ണയിൽ എല്ലാ വശവും ഓരോന്നായി മൊരിച്ചെടുക്കാവുന്നതാണ്. മുക്കിപൊരിക്കേണ്ട കാര്യമില്ലാത്തതിനാൽ അധികം എണ്ണയുടെ ആവശ്യമില്ല. കുറഞ്ഞ സമയം കൊണ്ട്, വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായ വിഭവമാണിത്. എരിവില്ലാത്തതിനാൽ കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടമായിരിക്കും. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ റെസിപ്പി തീർച്ചയായും ട്രൈ ചെയ്യുമല്ലോ! Simple Evening Snacks Recipe Video Credit : Amma Secret Recipes