Saravana bhavan Chutney : പുറത്ത് യാത്രകളെല്ലാം പോകുമ്പോൾ മിക്ക ആളുകളും ഭക്ഷണം കഴിക്കാനായി ഹോട്ടലുകളെയാണല്ലോ ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ ഹോട്ടലുകളിൽ കയറി ഇഡലി, ദോശ പോലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ അതിനോടൊപ്പം വിളമ്പുന്ന ചട്നികൾക്ക് ഒരു പ്രത്യേക രുചിയായിരിക്കും. പ്രത്യേകിച്ച് മിക്ക ആളുകളും പറഞ്ഞു കേൾക്കാറുള്ള ഒന്നാണ് ശരവണ ഭവനിലെ ചട്നിയുടെ ടേസ്റ്റ്. എന്നാൽ അതിന്റെ റെസിപ്പി ഒന്ന് കിട്ടിയെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ശരവണ ഭവൻ സ്റ്റൈലിൽ ഉള്ള ചട്നിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Saravana bhavan Chutney Ingredients
- Uzhunnuparippu
- Kadalaparipp
- Tomato
- Garlic
- Onion
- Oil
- Mustard Seeds
- Curry Leaves
- Salt
- Oil
ഈയൊരു രീതിയിൽ ചട്നി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായാൽ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റുക. ശേഷം അതിലേക്ക് ഒരു വലിയ തക്കാളി നാലായി മുറിച്ചിട്ടതും, രണ്ട് വറ്റൽമുളകും, നാല് അല്ലി വെളുത്തുള്ളിയും, ഒരു സവാള ചെറുതായി മുറിച്ചതും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കണം. അവസാനമായി ഈ ഒരു കൂട്ടിലേക്ക് ഒരു ടീസ്പൂൺ അളവിൽ പൊട്ടുകടല കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
വറുത്തുവെച്ച ചേരുവകളുടെ ചൂട് പൂർണമായും പോയിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ ഒട്ടും തരിയില്ലാതെ അരച്ചെടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. കടുകും മുളകും എണ്ണയിൽ ഇട്ട് പൊട്ടിച്ച ശേഷം ഒരു തണ്ട് കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അരച്ചുവച്ച ചട്നിയുടെ കൂട്ട് വറുവിലേക്ക് ചേർത്ത് ഒന്നുകൂടി ചൂടാക്കി എടുക്കണം. ഈയൊരു സമയത്ത് ചട്നിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കാവുന്നതാണ്. ഓരോരുത്തർക്കും ഇഷ്ടാനുസരണം ചട്നിയുടെ കൺസിസ്റ്റൻസി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Saravana bhavan Chutney Video Credit : Thoufeeq Kitchen
Saravana bhavan Chutney
Instructions:
- Heat 1 tsp oil in a pan and fry cubed onions, tomatoes, and garlic until tomatoes turn mushy.
- Let the mixture cool down slightly, then grind it smoothly to a fine paste.
- Heat the remaining oil in the pan and splutter mustard seeds.
- Add the ground paste to the pan. Add a little water if needed to adjust the consistency.
- Stir in salt, Kashmiri chili powder, and chopped coriander leaves.
- Boil the mixture gently for 2 minutes.
- Serve fresh with idli, dosa, or other South Indian snacks.
Tips:
- Use Kashmiri chili powder for bright color and mild flavor.
- Balance the tartness of tomatoes with a pinch of sugar if desired.
- Additional garlic enhances the flavor for richer taste.
This chutney is a perfect blend of tangy tomato, mild spice, and garlic aroma, typical of Saravana Bhavan’s popular accompaniment.Here is an authentic Saravana Bhavan style chutney recipe preparation, popular as a side dish with idli, dosa, and other South Indian meals
ബീഫ് വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ബീഫ് വരട്ടിയത്.!!