About Sambar Powder making
Sambar Powder making : ദോശ, ഇഡ്ഡലി, ചോറ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ സാമ്പാർ. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത് എങ്കിലും മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു രുചിയാണ് സാമ്പാറിന്റേത്. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
Sambar Powder making Ingredients
- Bengal gram (chana dal)
- Black gram (urad dal)
- Toor dal (split pigeon peas)
- Dry red chilies
- Coriander seeds
- Fenugreek seeds (methi)
- Curry leaves
- Cumin seeds
- Black peppercorns (optional)
- Asafoetida (hing)
- Turmeric powder
ഈയൊരു രീതിയിൽ സാമ്പാർ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ കാശ്മീരി ചില്ലി, അതേ അളവിൽ എരുവുള്ള ഉണക്കമുളക്, അഞ്ച് ടേബിൾ സ്പൂൺ അളവിൽ മല്ലി, അതേ അളവിൽ ഉഴുന്ന്, കടലപ്പരിപ്പ്, ഒരു ടീസ്പൂൺ അളവിൽ ഉലുവ, ജീരകം, കറിവേപ്പില, കായം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മുളകിട്ട് നല്ലതുപോലെ വറുത്തെടുക്കുക. അത് മാറ്റിവെച്ച ശേഷം അതേ പാനിലേക്ക്, മല്ലിയും കടലപ്പരിപ്പും, ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
അതെടുത്ത് മാറ്റിയശേഷം ജീരകവും ഉലുവയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. എടുത്തുവച്ച കറിവേപ്പില കൂടി പാനിൽ ഇട്ട് ചൂടാക്കിയ ശേഷം എടുത്തു മാറ്റുക. അവസാനമായി കായം കൂടി ഇതേ രീതിയിൽ വറുത്തെടുക്കണം. തയ്യാറാക്കി വച്ച ചേരുവകളുടെ ചൂട് മാറിയതിനു ശേഷമാണ് പൊടിച്ചെടുക്കേണ്ടത്. കൂടുതൽ അളവിൽ പൊടി ഉണ്ടാക്കുന്നുണ്ടെങ്കിൽ രണ്ട് തവണയായി പൊടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ തരികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എടുത്തുവച്ച ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടി രൂപത്തിൽ അടിച്ചെടുക്കുക. ശേഷം ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sambar Powder making Video Credit : Paadi Kitchen
Sambar Powder making
- Dry Roasting:
Dry roast lentils (chana dal, urad dal, toor dal), dry red chilies, coriander seeds, fenugreek seeds, cumin seeds, peppercorns, and curry leaves separately or together on low flame until golden and aromatic. Add curry leaves towards the end to crisp them without burning. - Cooling:
Allow the roasted ingredients to cool completely to preserve aroma and flavor. - Grinding:
Grind all roasted ingredients along with a pinch of turmeric powder and asafoetida into a fine powder using a blender or spice grinder. - Storage:
Store the powder in an airtight container, away from moisture and sunlight. It stays fresh for up to 3 months.
Usage
Use this homemade sambar powder to season sambar, rasam, or other South Indian curries, adding a rich depth of flavor and balanced heat.
Freshly homemade sambar powder is aromatic with layers of spice and lends authentic taste to sambar dishes, more vibrant than store-bought powders.