ബീറ്റ്റൂട്ട് പച്ചടി എന്നു പറഞ്ഞാൽ ഇതാണ്.!! വെറും 5 മിനുട്ടിൽ കിടു രുചിയിൽ പച്ചടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒഴിവാക്കാനാവില്ല ഈ ബീറ്റ്റൂട്ട് പച്ചടി.!! Sadhya special Beetroot Pachadi
Sadhya special Beetroot Pachadi : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Sadhya special Beetroot Pachadi Ingredients
- Beetroot – 1 cup (peeled and grated)
- Coconut – ¼ to ½ cup (grated)
- Green chili – 1 to 2
- Ginger – small piece
- Cumin seeds – ¼ to ½ tsp
- Mustard seeds – ¼ tsp (for grinding)
- Thick curd/yogurt – 1 cup
- Salt – to taste
- Water – as needed
- Turmeric powder – ¼ tsp
- Curry leaves – a sprig
- Coconut oil – 1 tbsp
- Mustard seeds – ¾ tsp (for tempering)
- Dried red chili – 1 or 2
പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ജീരകം, കടുക്, ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കാനായി വയ്ക്കുക. ബീറ്റ്റൂട്ട് നന്നായി വെന്ത് വന്നു കഴിഞ്ഞാൽ അത് സ്റ്റൗവിൽ നിന്നും എടുത്ത് ചൂടാറാനായി മാറ്റി വയ്ക്കാവുന്നതാണ്. ചൂടാറിയശേഷം ബീറ്റ്റൂട്ട് ചെറിയ തരികളോട് കൂടി അരച്ചെടുക്കുക. ഇത് വീണ്ടും ചട്ടിയിലേക്ക് ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക.
അടുത്തതായി അരപ്പാണ് ചേർത്തു കൊടുക്കേണ്ടത്. അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയും, കറിവേപ്പിലയും, പച്ചമുളകും, ഒരു ചെറിയ കഷണം ഇഞ്ചിയും, ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. തയ്യാറാക്കിവെച്ച ബീറ്റ്റൂട്ട് കൂട്ടിലേക്ക് അരവ് കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വേവിച്ചെടുക്കുക. അതിലേക്ക് കട്ടകൾ ഇല്ലാത്ത തൈര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഉപ്പ് ആവശ്യമെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. പച്ചടിയിലേക്ക് ആവശ്യമായ വറവ് തയ്യാറാക്കണം. ബാക്കി വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sadhya special Beetroot Pachadi Video Credit : Daily Dose Of Spices by Priyanka
Sadhya special Beetroot Pachadi
- Cook Beetroot:
- Add grated beetroot, salt, turmeric powder, and about ½ cup water to a pan.
- Cook covered for 10–12 minutes, until beetroot turns soft.
- Prepare Coconut Paste:
- In a mixer, grind coconut, green chili, ginger, cumin seeds, and ¼ tsp mustard seeds to a fine paste using a little water.
- Add Coconut Paste:
- Add the coconut paste to the cooked beetroot.
- Mix well and cook for 5 minutes until the raw smell disappears.
- Add Curd:
- Turn off the flame and let the beetroot mixture cool slightly.
- Whisk curd until smooth and add to the cooked beetroot mixture.
- Mix thoroughly and adjust salt if needed.
- Tempering:
- Heat coconut oil in a small pan.
- Splutter mustard seeds, add dried red chili, curry leaves, and hing.
- Pour this tempering over the pachadi and mix.