Sadhya Sarkkara Varatti Recipe : ഓണത്തിന് സദ്യക്കുള്ള വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ ശർക്കര വരട്ടി. സാധാരണ ഓണത്തിന്റെ സമയത്തും കല്യാണ സദ്യകളിലും എല്ലാം ആണ് നമ്മൾ ഇവ കണ്ടിട്ടുണ്ടായിരിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയപ്പെട്ട ഈ ഒരു വിഭവം നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ.. കിടിലൻ രുചിയുള്ള ശർക്കര വരട്ടിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
Sadhya Sarkkara Varatti Recipe Ingredients
- Raw Banana
- Jaggery
- Cotton Cloth
- Coconut Oil
- Cumin Seeds
- Chukpodi
- Sugar
ഒരു കിലോ കായ തൊലി കളഞ്ഞ് കഴുകി തുടച്ചു വെക്കുക. ഇത് നെടുകെ പിളർന്നു ശർക്കര ഉപ്പേരിയുടെ കനത്തിൽ അരിയുക. ഒരു കിലോ വെളിച്ചെണ്ണ നല്ലവണ്ണം ചൂടാക്കുക. ഇതിലേക്ക് നല്ല തീയിൽ കായ്കൾ ചേർക്കുക.ഇളക്കാതെ ഫുൾ ഫ്ലൈമിൽ ഓടം കെട്ടുന്നതു( കായ്കൾ വിട്ടുപോരുന്ന)വരെ വെക്കുക. ഓടം കെട്ടിയാൽ തീ കുറച്ചു ഇളക്കികൊടുക്കാവുന്നതാണ്. കായകൾ നല്ലവണ്ണം മൂക്കുന്നതുവരെ വറക്കുക. കോരുന്നതിന് അല്പം മുമ്പ് ഹൈ ഫ്‌ളൈമിലേക്ക് മാറ്റണം . ഒരു പാത്രത്തിലേക്ക് ഒരു കോട്ടൺ തുണിയോ തോർത്തോ ടൈഷ്യൂ പേപ്പറോ വിരിച് അതിലേക്ക് വറുത്ത കായ കോരിയിടാം. ശർക്കര ചേർക്കും മുൻപ് കായ ഉള്ളും പുറവും തണുക്കാൻ അനുവദിക്കണം.
പിറ്റേന്നു മുതൽ രണ്ടാഴ്ച കഴിഞ്ഞ് വരെ വേണെമെങ്കിൽ ശർക്കരചേർക്കവുന്നതാണ് ഒരു കിലോ വറുത്ത കായലിലേക്ക് 750- 800 ഗ്രാം എന്ന അളവിൽ ശർക്കര എടുത്ത് അരക്കിലോ ശർക്കരയിൽ ഒരു കപ്പ് എന്ന കണക്കിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം അടുപ്പിൽ വെച്ച് നൂൽ പരുവം ആകുന്നവരെ വെള്ളം വറ്റിക്കുക. ശ്രദ്ധിച്ചുവേണം ഇത് ചെയ്യാൻ. അധികം വറ്റാനോ അധികം വെള്ളം ഉണ്ടാവാനോ പാടില്ല. തീ ഓഫ് ചെയ്ത് രണ്ടു മിനിറ്റ് ശർക്കര തണുത്ത ശേഷം ഉടൻ തന്നെ വറുത്ത കായ ചേർക്കുക.ശർക്കര അധികം തണുക്കാതെ നോക്കണം. ഇതിലേക്ക് 25 ഗ്രാം ചുക്കും ഒരു ടേബിൾസ്പൂൺ ജീരകവും പൊടിച്ചതും (രുചിക്കനുസരിച് ) ഭംഗിക്കായി അല്പം പഞ്ചസാരയും ( ആവശ്യമെങ്കിൽ) ചേർത്ത് നന്നായി യോജിപ്പിക്കുക. ശർക്കര ഉപ്പേരി റെഡി!!! Sadhya Sarkkara Varatti Recipe Video Credit : cooking with suma teacher
Sadhya Sarkkara Varatti Recipe
- Peel the plantains and slice them into thick rounds or half-moon shapes about ½ cm thick. Soak these slices in water mixed with a pinch of turmeric and salt for about 20 minutes to prevent discoloration and reduce stickiness.
- Drain and pat the banana slices dry using a clean cloth or kitchen paper.
- Heat oil in a frying pan on medium flame. Deep fry the banana slices in batches, stirring occasionally, until they turn golden brown and crisp. This might take 20–30 minutes per batch.
- Remove the fried chips on a paper towel to drain excess oil and let them cool completely.
- Prepare the jaggery syrup by melting jaggery with about 2 tablespoons of water in a pan. Once melted, strain to remove impurities.
- Add powdered cumin, cardamom, dried ginger powder, and powdered sugar to the jaggery syrup. Boil the mixture until it reaches one-string consistency—when a drop of syrup between your fingers stretches to form a single thread without breaking.
- Lower the heat and add fried banana chips to the syrup. Stir gently and continuously to evenly coat each piece. Sprinkle rice flour towards the end to prevent sticking and absorb moisture.
- Continue mixing until the syrup thickens, coats the chips, and they become dry and shiny.
- Remove from heat and let the Sarkkara Varatti cool completely before storing in an airtight container.