റോസ് കുലകുത്തി പൂക്കാൻ അടുക്കളയിലെ ഇതൊന്നു മതി.!! റോസാ കമ്പിൽ ഇങ്ങനെ ചെയ്യൂ; പൂക്കാത്ത റോസും കുലകുത്തി പൂക്കും.!! Rose Gardening easy Tips
Rose Gardening Tips : വീട്ടിൽ ചെറിയൊരു പൂന്തോട്ടം മിക്ക വീട്ടമ്മമാരുടെയും ഇഷ്ട വിനോദമാണ്. വീട്ടിൽ ചെടി വളർത്തുന്നവരിൽ റോസാച്ചെടി വളർത്താത്തവരായി ആരുണ്ടാവും. റോസാച്ചെടിയുടെ വിവിധ ഇനങ്ങൾ വളർത്തുന്നവരായിരിക്കും നിങ്ങളിൽ പലരും. പക്ഷെ റോസാച്ചെടി നന്നായി പരിചരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ റോസാപ്പൂ പൂവിടാനും തഴച്ചു വളരാനും എല്ലാവർക്കും
ആഗ്രഹമുണ്ട്താനും. പക്ഷെ ശ്രദ്ധ അൽപ്പം കുറഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി തന്നെ നശിച്ച് പോവും. അൽപ്പം ശ്രദ്ധയും ക്രമമായ പരിചരണവും നൽകി ചിരസ്ഥായി പ്രകൃതമുള്ള പനിനീർച്ചെടി പൂന്തോട്ടത്തിലെ മുഖ്യ ആകർഷണമായി കൂടുതൽ നാൾ എങ്ങനെ നിലനിർത്താം എന്ന് നോക്കാം. നല്ല പോലെ ഫെർട്ടിലൈസർ ആവശ്യമുള്ള ചെടിയാണ് റോസ്. പക്ഷെ എത്ര ഫെർട്ടിലൈസർ കൊടുത്താലും ചെടി നല്ല പോലെ വളരുന്നില്ലെന്ന പരാതി ഉള്ളവരുമുണ്ട്.
നമ്മുടെ റോസിന്റെ PH 6 മുതൽ 7 വരെയാണ് നിലനിർത്തേണ്ടത്. അതെങ്ങനെ നിലനിർത്തണം എന്നല്ലേ? ആദ്യം മണ്ണിന്റെ PH ന്റെ അളവൊന്നു നോക്കണം. PH മീറ്ററിൽ 6.7 ആണ് അളവ് കിട്ടേണ്ടത്. പല മണ്ണിനും അമ്ലം കൂടുതലായത് കൊണ്ട് ചാരമോ കുമ്മായമോ ഇട്ടു കൊടുത്ത് PH ഒരു 6.7 നിലനിർത്താൻ പറ്റും. PH 6.7 ആയിക്കഴിഞ്ഞാൽ മണ്ണിൽ നിന്നും നല്ല പോലെ വളങ്ങൾ ആഗിരണം ചെയ്യാൻ ചെടികൾക്ക് സാധിക്കും. തൽഫലം നല്ല പോലെ പൂക്കളും
പച്ച ഇലകളും തഴച്ചു വളരും. പുതിയ റോസിന്റെ പുതിയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രാവശ്യം പൂവുണ്ടായതിന് ശേഷം നമ്മളത് കട്ട് ചെയ്ത് കൊടുക്കണം. പലർക്കും റോസ് കട്ട് ചെയ്ത് കൊടുക്കാൻ വലിയ പ്രയാസമാണല്ലേ? അങ്ങനെ മുറിച്ചു മാറ്റാതിരുന്നാൽ റോസ് ചെടി മണ്ണിൽ നിന്നും വലിച്ചെടുക്കുന്ന ന്യൂട്രിയന്റ്സ് എല്ലാം തന്നെ ആ ഉണങ്ങിയ ഇലകളിലേക്ക് പോയ്കൊണ്ടേയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : LINCYS LINK
fpm_start( "true" );