Roasted Cocunut Powder : ചോറിനൊപ്പം ചമ്മന്തിപ്പൊടി കഴിക്കാൻ ഉണ്ടെങ്കിൽ പിന്നെ അത് മാത്രം മതി..!! നല്ല നാടൻ രുചിയിൽ ഉണ്ടാക്കി എടുത്ത ചമ്മന്തി പൊടി മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടത് ആണ് … എന്നാൽ ഇന്ന് നമുക്ക് ഒരു നാടൻ ചമ്മന്തി പൊടി റെസിപ്പി പരിചയപ്പെട്ടാലോ..??!! അതിനായി നമുക്ക് ആദ്യം തന്നെ ചമ്മന്തി പൊടിക്ക് ആവശ്യമായ തേങ്ങ വറുത്ത് എടുക്കണം.
മൂന്ന് ഇടത്തരം വലിപ്പമുള്ള തേങ്ങ ചിരവിയത് ആണ് ഇതിനു വേണ്ടി എടുക്കേണ്ടത്. ഇതൊരു പാൻ ചൂടാക്കി അതിലേക്ക് ഇട്ടു കൊടുക്കാം.. ഇത് ഒരു തവി വെച്ച് നന്നായി നിറം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന കക്കൻ കൂടെ കുറച്ച് ചേർത്തു കൊടുക്കാം. ഇനി നന്നായി ഇളക്കിയ ശേഷം ഇത് തീയിൽ നിന്നും മാറ്റാം. ഇനി മറ്റൊരു പാൻ അടുപ്പത്ത് വെക്കുക.
ഇതിലേക്ക് 100 ഗ്രാം കടല പരിപ്പ്, 50 ഗ്രാം തുവര പരിപ്പ്, 50 ഗ്രാം ഉഴുന്നു പരിപ്പ് ,ഒരു ടേബിൾ സ്പൂൺ മല്ലി എന്നിവ ചേർക്കുക. ഇതിനി ഒരു തവി വെച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇതിൻറെ നിറം മാറി വരുമ്പോൾ രണ്ട് പിടി കറിവേപ്പില, ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ള വാളൻ പുളി എന്നിവ ചേർത്ത് ഒരു മിനിറ്റ് കൂടെ ഇളക്കി വറുത്ത് എടുക്കുക. ഇനി ഇത് കോരി മാറ്റിയ ശേഷം അടുത്തതായി 20 വറ്റൽ മുളക് വറുത്ത് എടുക്കുക.
ശേഷം ഇതെല്ലാം കൂടെ ഒരു പാത്രത്തിലേക്ക് ഇട്ട് അര ടീ സ്പൂൺ കായ പൊടി, കാൽ ക്യൂബ് ശർക്കര പൊടിച്ചത്, ആവശ്യത്തിനു ഉപ്പ് എന്നിവ കൂടെ ചേർക്കുക. ഇനി ഇത് മിക്സിയിലിട്ട് തരു തരുപ്പായി പൊടിച്ച് എടുക്കുക.. അപ്പോൾ നമ്മുടെ നാടൻ രുചിയിൽ ഉള്ള ചമ്മന്തിപ്പൊടി റെഡി..!! Roasted Cocunut Powder Video Credit : Sree’s Veg Menu