കുറച്ചു പച്ചരി വീട്ടിൽ ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഇതിൻറെ രുചി അതൊന്ന് വേറെ തന്നെയാ.!! Raw Rice snack recipe

Raw Rice snack recipe : പച്ചരി വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ!!! മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമായ നേന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പച്ചരിയും പഴവും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ രുചികരമായ നാലുമണി പലഹാരം പരിചയപ്പെടാം.

  • Ingredients:
  • നേന്ത്രപഴം – 2 എണ്ണം
  • പച്ചരി – 1/2കപ്പ്‌
  • ചോറ് – 1 ടേബിൾ സ്പൂൺ
  • വെള്ളം – 1/4 കപ്പ്‌
  • തേങ്ങ ചിരകിയത് – 3/4 കപ്പ്‌
  • യീസ്റ്റ് – 1/2 ടീസ്പൂൺ
  • പഞ്ചസാര – 1/4 കപ്പ്‌
  • ഏലക്കായ – 3 എണ്ണം
  • ജീരകം – 1/4 ടീസ്പൂൺ
  • നെയ്യ് – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ആദ്യമായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പച്ചരി ചേർക്കുക. അതിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച് ഒരു മണിക്കൂർ കുതിരാൻ വെക്കുക. ഒരു മണിക്കൂറിനു ശേഷം അരി കഴുകിയെടുത്ത് വെള്ളം ഊറ്റി വെക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചോറും അര കപ്പ്‌ തേങ്ങയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ യീസ്റ്റ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഈ കൂട്ട് മിക്സിയുടെ ജാറിലേക്ക് ചേർത്ത് കാൽ കപ്പ്‌ വെള്ളവും കൂടെ ഒഴിച്ച്‌ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക് മാറ്റി മൂടി വെച്ച് രണ്ട് മണിക്കൂർ മാറ്റി വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം മാവ് നന്നായി പൊങ്ങി വരും. ഈ മാവിലേക്ക് കാൽ കപ്പ്‌ പഞ്ചസാരയും ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക. കൂടാതെ ഏലക്കായ, ജീരകം പൊടിച്ചത് എന്നിവ കൂടെ ചേർത്ത് യോജിപ്പിച്ച മാവ് മാറ്റി വെക്കുക. അടുത്തതായി രണ്ട് പഴം ചെറിയ കഷണങ്ങൾ ആയി അരിഞ്ഞെടുക്കുക.

ഒരു പാനിൽ അര ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടായ നെയ്യിലേക്ക് അരിഞ്ഞു വെച്ച പഴവും ചിരകിയ തേങ്ങയും ചേർത്ത് കൊടുക്കുക. ഇത് ഒരു മീഡിയം തീയിൽ രണ്ടോ മൂന്നോ മിനിറ്റ് വഴറ്റിയെടുക്കുക. ഇത് റെഡിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. ശേഷം ഒരു പാത്രത്തിൽ അൽപ്പം നെയ്യ് തടവിയതിനു ശേഷം വാഴയില നിരത്തി വെക്കുക. നമുക്ക് ഇഷ്ടമുള്ള ഏത് പാത്രവും ഉപയോഗിക്കാവുന്നതാണ്. ഈ പാത്രത്തിന്റെ അടിഭാഗത്തായി തയ്യാറാക്കി വെച്ച പഴത്തിന്റെ കൂട്ടിൽ നിന്നും മുക്കാൽ ഭാഗവും ചേർത്തു കൊടുക്കുക. ശേഷം നന്നായി നിരത്തി കൊടുക്കുക. ഇതിനുമുകളിലായി മാവ് ഒഴിച്ചുകൊടുക്കുക. മാവ് അടിഭാഗത്തേക്ക് പോകാനായി ഒരു സ്പൂൺ കൊണ്ട് ചെറുതായി ഇളക്കി കൊടുക്കുക. ശേഷം ബാക്കിയുള്ള പഴം ഇതിനു മുകളിലായി വിതറി കൊടുക്കുക. അടുത്തതായി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം ചേർത്ത് ചൂടാക്കുക. നേന്ത്രപ്പഴം കൊണ്ടുള്ള രുചികരവും ഹെൽത്തിയുമായ പലഹാരം എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ കാണുക. Raw Rice snack recipe Video Credit : sruthis kitchen

Raw rice snack recipe
Comments (0)
Add Comment