Raw rice snack recipe

അരക്കപ്പ് പച്ചരിയുണ്ടോ.!! അരക്കപ്പ് പച്ചരി കൊണ്ട് കൊതിയൂറും പലഹാരം; 5 മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന വിഭവം.!! Raw rice snack recipe

Raw rice snack recipe : നമ്മുടെ മിക്കവരുടെയും വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് പച്ചരി. പച്ചരി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിലും സ്വാദിലും തയ്യാറാക്കി എടുക്കാവുന്ന ഒരു പരമ്പരാഗതമായ പലഹാരത്തിന്റെ റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന ഈ പലഹാരം തയ്യാറാക്കാം.

  • Ingredients:
  • പച്ചരി – 1/2 കപ്പ്
  • ജീരകശാല അരി – 1/2 കപ്പ്
  • ചോറ് – 1/2 കപ്പ്
  • പഞ്ചസാര – 1/2 കപ്പ്
  • ഉപ്പ് – 1/2 ടീസ്പൂൺ
  • ഏലക്ക പൊടി – 1/2 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്

ആദ്യമായി ഒരു ബൗളിലേക്ക് 250ml കപ്പളവിൽ അരക്കപ്പ് പച്ചരി എടുക്കണം. ശേഷം ഇതിലേക്ക് അരക്കപ്പ് ജീരകശാല അരി അല്ലെങ്കിൽ ഖൈമ അരി എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും നന്നായി കുതിർത്തിയെടുക്കണം. കുതിർത്തിയെടുത്ത അരി നല്ലപോലെ കഴുകിയെടുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് അരക്കപ്പ് ചോറും അരക്കപ്പ് പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ ഏലക്ക പൊടിച്ചതോ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ഒരുപാട് വെള്ളം ചേർത്ത് ഇത് അരച്ചെടുക്കരുത്. നമ്മുടെ ദോശമാവിന്റെ പരുവത്തിലാണ് ഈ മാവ് കിട്ടേണ്ടത്.

അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കണം. ഒരുപാട് എണ്ണ ഒഴിച്ചു കൊടുക്കുമ്പോൾ ഇത് നെയ്യപ്പം പോലെ പൊങ്ങിവരും എന്നാൽ നമുക്ക് ഈ പലഹാരം ഒരു പരന്ന ആകൃതിയിലാണ് ലഭിക്കേണ്ടത്. അത്‌കൊണ്ടു തന്നെ കുറച്ച് ഓയിൽ ചേർത്താൽ മതിയാകും. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു തവി മാവ് എണ്ണയിലേക്ക് ചേർത്ത് കൊടുത്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം. ഈ പലഹാരത്തിന്റെ സൈഡിൽ നിന്നും ആരുപോലെ തെളിഞ്ഞ് വരുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിൻറെ നടുഭാഗം വെന്ത് കിട്ടുന്നതിനായി ഓയിൽ ആ ഭാഗത്തേക്ക് തൂകി കൊടുത്താൽ മതിയാകും. കണ്ണൂർ സ്പെഷ്യൽ കുഞ്ഞി കൽത്തപ്പം റെഡി. Video Credit : She book

fpm_start( "true" );