Raw Manga Chammandi Podi

പച്ചമാങ്ങാ ഉണ്ടോ? ഇതാ ഒരു സ്പെഷ്യൽ ഐറ്റം; പച്ചമാങ്ങയും തേങ്ങയും മിക്സിയിൽ ഇതുപോലെ ചെയ്തു നോക്കൂ.!! Raw Manga Chammandi Podi

Raw Manga Chammandi Podi : ഇത്രയും രുചിയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. പച്ചമാങ്ങ ഉണ്ടെങ്കിൽ ഇന്നുതന്നെ ഉണ്ടാക്കി നോക്കൂ. കുറേ ദിവസം കേടുകൂടാതെ സൂക്ഷിക്കാനും പറ്റും. Try ചെയ്തു നോക്കണേ പച്ചമാങ്ങ വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവം! പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും, അച്ചാറുകളും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങാ ഉപയോഗിച്ചുള്ള ഒട്ടുമിക്ക വിഭവങ്ങളും നമുക്ക് വളരെയധികം പ്രിയപ്പെട്ടതാണല്ലോ.. വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കുവാൻ താല്പര്യമുള്ളവരാണോ നിങ്ങൾ.. എന്നാൽ പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചമ്മന്തി പൊടി കൂടി

തയ്യാറാക്കാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ചമ്മന്തി പൊടി മാങ്ങയുടെ സീസൺ കഴിഞ്ഞാലും എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യം തോല് കട്ടിയുള്ള രീതിയിൽ ലഭിക്കുന്ന മാങ്ങകളാണ്. ആദ്യം തന്നെ പച്ചമാങ്ങ നല്ല രീതിയിൽ കഴുകി വെള്ളമെല്ലാം തുടച്ചശേഷം മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കപ്പ് അളവിൽ തേങ്ങ കൂടി ചേർത്ത ശേഷം ഒന്ന് ക്രഷ് ചെയ്തെടുത്ത് മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ

അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കടുകും, ഉലുവയും ഇട്ട് പച്ചമണം പോകുന്നത് വരെ മൂപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കുരുമുളകും, 4 ഉണക്കമുളകും, ഒരുപിടി അളവിൽ കറിവേപ്പിലയും കൂടി ചേർത്ത് നല്ല രീതിയിൽ ഫ്രൈ ചെയ്തെടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം. ആ ഒരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുക് ഇട്ട് പൊട്ടിച്ച് ഒരുപിടി അളവിൽ ഇഞ്ചി, വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ക്രഷ് ചെയ്തുവച്ച മാങ്ങയുടെ കൂട്ട് ഇട്ട് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കണം. പിന്നീട് വറുത്തുവെച്ച കടുകിന്റെ കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് തരികൾ ഇല്ലാതെ

പൊടിച്ചെടുക്കുക. ഈയൊരു പൊടിയും, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ഉപ്പും മാങ്ങയുടെ കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ല രീതിയിൽ വഴറ്റിയെടുക്കുക. അവസാനമായി ഒരു പിഞ്ച് അളവിൽ കായം കൂടി ചമ്മന്തി പൊടിയിലേക്ക് ചേർത്ത ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ചമ്മന്തിപ്പൊടിയുടെ ചൂട് പോയി കഴിയുമ്പോൾ അത് എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല രുചികരമായ വ്യത്യസ്തമായ മാങ്ങ ഉപയോഗിച്ചുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. തീർച്ചയയും മാങ്ങാ ഉപയോഗിച്ചുള്ള ഈ ഒരു റെസിപ്പി നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. Pacha Manga Chammandi Podi Recipe Video Credit : BeQuick Recipes

Raw Manga Chammandi Podi Ingredients:

  • Raw mangoes (firm with skin) – quantity as needed
  • 1 cup grated fresh coconut
  • 1 tsp mustard seeds
  • 1 tsp fenugreek seeds
  • ½ tsp black pepper powder
  • 4 dried red chilies
  • A handful of curry leaves
  • 1 tsp turmeric powder
  • Salt to taste
  • Small piece of dried raw mango powder (optional for sourness)
  • 1 tsp mustard seeds (for tempering)
  • 1 tbsp oil
  • 1 small piece of ginger
  • 6-8 garlic cloves
  • Almonds or cashews (optional, for garnish)

Preparation Steps:

  1. Prepare Raw Mango:
    Wash the raw mangoes thoroughly. Cut into medium-sized pieces without peeling the skin.
  2. Sauté Spices:
    Heat a pan and dry roast mustard seeds, fenugreek, black pepper powder, dried red chilies, and curry leaves until fragrant. Remove and keep aside.
  3. Temper Aromatics:
    In the same pan, add oil and temper mustard seeds until they splutter. Add finely chopped ginger and garlic and sauté until aromatic.
  4. Combine Ingredients:
    Add raw mango pieces and sauté lightly. Then, add grated coconut and sauté again gently for a few minutes for the ingredients to mix well.
  5. Mix and Grind:
    Transfer the sautéed mixture and roasted spices to a blender or mixie jar. Grind to a fine powder without adding water.
  6. Add Turmeric and Salt:
    Add turmeric powder, salt to taste, and dried raw mango powder if using. Mix well.
  7. Cool and Store:
    Let the powder cool completely. Store in an airtight container to preserve the flavor. It can be kept for several months without spoiling.

കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ; വേറെ ലെവൽ ടേസ്റ്റ് ആണ്!!