ഇത് ശരിക്കും ഞെട്ടിക്കും.!! അമ്പമ്പോ ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ കളയല്ലേ; ചക്ക മിക്സിയിൽ ഇങ്ങനെ ചെയ്യൂ.!! Raw jackfruit snack Recipe
Raw jackfruit snack Recipe : ചക്ക ഉപയോഗിച്ച് രുചിയേറും മുറുക്ക് തയ്യാറാക്കി എടുക്കാം! ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കി നോക്കുന്നവരാണ് നമ്മൾ മലയാളികൾ. പച്ച ചക്കയും പഴുത്ത ചക്കയും ഇത്തരത്തിൽ പല രീതികളിലും പരീക്ഷിച്ച് നോക്കുന്നവർക്ക് വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി ഉണ്ടാക്കി നോക്കാവുന്ന ചക്ക കൊണ്ടുള്ള മുറുക്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം.
Raw jackfruit snack Recipe Ingredients
- Jackfruit
- Chilly powder
- Turmeric powder
- Salt
- Oil
- Rice Flour
- Pepper
ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം ചക്കയുടെ ചുള തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്ത് മാറ്റി വയ്ക്കണം. അതിനുശേഷം വൃത്തിയാക്കി വെച്ച ചുളകൾ ഒരു കുക്കറിലേക്ക് ഇട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് 4 വിസിൽ വരുന്നത് വരെ വേവിക്കാനായി വയ്ക്കുക. കുക്കറിന്റെ വിസിൽ പൂർണ്ണമായും പോയി ചൂട് വിട്ട ശേഷം ചക്കയും അതിലുണ്ടായിരുന്ന വെള്ളവും കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. അതിനുശേഷം ഈ ഒരു പേസ്റ്റിലേക്ക് ഒരു കപ്പ് അരിപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളക് ചതച്ചത്, കാൽ ടീസ്പൂൺ കായപ്പൊടി, രണ്ട് ടേബിൾ സ്പൂൺ ചൂടാക്കിയ എണ്ണ എന്നിവ ഒഴിച്ചു കൊടുക്കണം. ശേഷം അത് നല്ലതുപോലെ കൈ ഉപയോഗിച്ച് കുഴച്ച് അത്യാവശ്യം കട്ടിയുള്ള ഒരു മാവിന്റെ പരുവത്തിലാക്കി മാറ്റി വയ്ക്കുക. അടുത്തതായി മുറുക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കാനായി ചീനച്ചട്ടിയിൽ വയ്ക്കാം.
എണ്ണ നല്ലതു പോലെ ചൂടായി തുടങ്ങുമ്പോൾ ഇടിയപ്പത്തിന്റെ അച്ചടത്ത് അതിൽ എണ്ണ തടവി കൊടുത്ത് മാവിട്ട് കൊടുക്കണം. അതിനുശേഷം മാവ് ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. മുറുക്കിന്റെ ഒരുവശം നന്നായി ആയിക്കഴിഞ്ഞാൽ മറുവശം ഇട്ട് ക്രിസ്പിയാക്കി വറുത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചക്ക മുറുക്ക് തയ്യാറായിക്കഴിഞ്ഞു. പച്ചചക്ക ഉപയോഗിച്ച് ഈയൊരു രീതി കൂടി ഇനി മുതൽ പരീക്ഷിച്ച് നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Raw jackfruit snack Video Credit : Pachila Hacks