Rava Snacks recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വ്യത്യസ്തമായ സ്നാക്കുകൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ സ്ഥിരമായി കുട്ടികൾക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ആവി കയറ്റി എടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Rava Snacks recipe Ingredients
- Ingredients
- Rava
- Coconut
- Baking Powder
- Jagery
- Milk
ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഒരു പിഞ്ച് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കാൽ കപ്പ് അളവിൽ പാല് കൂടി റവയുടെ കൂട്ടിലേക്ക് ഒഴിച്ച് 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വെക്കണം. അതിന് ശേഷം റവയുടെ കൂട്ട് നല്ലതുപോലെ ഇളക്കി അതിലേക്ക് ഒരു പിഞ്ച് അളവിൽ ബേക്കിംഗ് പൗഡർ കൂടി ചേർത്തു കൊടുക്കണം. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങയും അതേ അളവിൽ ചിരകിയ ശർക്കരയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവി കയറ്റാനുള്ള പാത്രത്തിൽ വെള്ളമൊഴിച്ച് സെറ്റ് ചെയ്ത് വയ്ക്കുക. പിന്നീട് ചെറിയ കിണ്ണങ്ങളോ മറ്റോ വീട്ടിലുണ്ടെങ്കിൽ അതെടുത്ത് ആദ്യത്തെ ലയർ ആയി തയ്യാറാക്കി വെച്ച റവയുടെ കൂട്ട് ഒഴിച്ചു കൊടുക്കുക.
അതിനു മുകളിലായി ഒരു ലയർ ഫില്ലിങ്ങ്സ് വെക്കണം. വീണ്ടും മുകളിലായി റവയുടെ കൂട്ട് സെറ്റ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി വെച്ച റവയുടെ കൂട്ട് എല്ലാ പാത്രങ്ങളിലും ഒഴിച്ച് സെറ്റ് ചെയ്ത് എടുക്കുക. ശേഷം ഇവ ആവശ്യാനുസരണം ആവി കയറ്റിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. രുചികരമായ അതേസമയം ഹെൽത്തി ആയി ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ നാലുമണി പലഹാരം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. തീർച്ചയായും ഈ ഒരു റെസിപ്പി നിങ്ങളുടെ വീടുകളിൽ തയ്യാറാക്കി നോക്കൂ.. കുട്ടികൾക്കായാലും മുതിർന്നവർക്കാണെങ്കിലും ഈ ഒരു റെസിപ്പി ഇഷ്ടപെടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട… ഇത് ചെയ്തു നോക്കിയശേഷം അഭിപ്രായം പറയുവാൻ മറക്കരുതേ.. കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.. Rava Snacks recipe Video Credit : Amma Secret Recipes
Rava Snacks recipe
- Prepare Rava Mixture:
Take ½ cup rava in a bowl. Add jaggery (adjust according to sweetness preference) and a pinch of salt. Mix well. - Add Milk and Rest:
Pour in ½ cup milk into the rava mixture and mix. Let it rest for 10 minutes so rava absorbs the milk and softens. - Add Baking Powder:
After resting, stir the batter properly and add a pinch of baking powder to make it light and fluffy. - Prepare Filling:
Mix grated coconut and jaggery (½ cup each) together thoroughly to make the sweet filling. - Steam Using Layering:
Pour some batter into a heatproof steaming tray or molds as the first layer.
Add a layer of the coconut-jaggery filling over the batter.
Pour the remaining batter as the top layer. - Steam:
Place the tray in a steamer or pressure cooker (without the whistle) and steam for about 20-25 minutes until set. - Cool and Serve:
Once done, cool slightly, cut into pieces, and serve as a soft, sweet, and healthy snack.
This steamed rava snack is tasty, soft, easy to make, and a healthier alternative to fried snacks, ideal for children’s evening snacks as well as adults.