Rava laddu Recipe

റവയും തേങ്ങയും കൊണ്ട് നല്ല സോഫ്റ്റ് റവ ലഡു; റവയും തേങ്ങയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! Rava laddu Recipe

Rava laddu Recipe : കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ നൽകാൻ ഹെൽത്തിയായ സ്നാക്ക് റെസിപ്പികൾ അന്വേഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. ഇവയിൽ കൂടുതൽ കുട്ടികളേയും ആകർഷിക്കുന്നത് മധുര പലഹാരങ്ങൾ ആയിരിക്കും. അത്തരത്തിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റവ ഉണ്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

റവ ഉണ്ട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ റവ, ഒരു പിടി അളവിൽ മുന്തിരി, അണ്ടിപ്പരിപ്പ്, ഒരു കപ്പ് തേങ്ങ, ഒരു കപ്പ് പഞ്ചസാര, നെയ്യ്, വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ എടുത്തുവച്ച മുന്തിരിയും അണ്ടിപ്പരിപ്പും അതിലേക്ക് ഇട്ട് വറുത്തെടുക്കുക. അതേ നെയ്യിലേക്ക് തന്നെ എടുത്തുവച്ച റവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വറുത്തെടുക്കുക.

ശേഷം മറ്റൊരു പാനിലേക്ക് എടുത്തുവച്ച പഞ്ചസാര ഇട്ടുകൊടുക്കുക. പഞ്ചസാര പാനിയായി തുടങ്ങുമ്പോൾ കുറച്ചു വെള്ളം കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. പാനി ഒന്ന് കുറുകി വരുമ്പോൾ തേങ്ങ ചേർത്തു കൊടുക്കാവുന്നതാണ്. തേങ്ങയും പഞ്ചസാരയും നന്നായി മിക്സായി തുടങ്ങുമ്പോൾ വറുത്തു വെച്ച റവ അതിലേക്ക് ചേർത്തു കൊടുക്കാം. സ്റ്റൗ ഓഫ് ചെയ്ത ശേഷം റവയുടെ കൂട്ടിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും അല്പം നെയ്യും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

ശേഷം ഇളം ചൂടോടുകൂടി തന്നെ റവ ലഡുവിന്റെ രൂപത്തിൽ ഉരുളകളാക്കി മാറ്റിയെടുക്കാം. ഇപ്പോൾ നല്ല കിടിലൻ റവ ലഡു തയ്യാറായിക്കഴിഞ്ഞു. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തിയായ സ്നേക്കാണ് റവ ലഡ്ഡു . പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടമാകും. ദൂരയാത്രകളിൽ കൊണ്ടുപോകാനായി റവ ലഡ്ഡു തയ്യാറാക്കുമ്പോൾ തേങ്ങ ഒഴിവാക്കാവുന്നതാണ്. ഇല്ലെങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rava laddu Recipe Video Credit : Hisha’s Cookworld

fpm_start( "true" );