പ്രഭാത ഭക്ഷണത്തിനൊരുക്കാം നല്ല ക്രിസ്പി റവ ദോശ

About Rava Dosa Recipe

കഠിനമായ ഭൂതകാലം ഉള്ള ഒരു പലഹാരമാണ് ദോശ. പ്രഭാത ഭക്ഷണത്തിന് മലയാളികൾക്ക് ദോശ പ്രധാനമാണ്. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. മരിക്കുന്നതും മുൻപേ കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളുടെ ആഗോള പട്ടികയിൽ വരെ മസാല ദോശ കയറിപ്പറ്റിയിട്ടുണ്ട്. ചൂടോടെ കഴിക്കാൻ രുചികരവും പെട്ടെന്ന് തയ്യാറാക്കാവുന്നതുമായ റവ ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

Ingredients : (Rava Dosa Recipe )

  • റവ – 250 ഗ്രാം
  • തൈര് – 1 കപ്പ്‌
  • ഗോതമ്പ് പൊടി – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്

How to make Rava Dosa Recipe

ആദ്യം ഒരു കപ്പ്‌ റവ എടുക്കണം. സാദാ റവയാണ് എടുക്കേണ്ടത്. ശേഷം ഇത് മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കാം. പൊടിച്ചു വെച്ച റവ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് ഒരു കപ്പ്‌ തൈര് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി കൂടി ചേർത്ത് കൊടുത്ത് ഇത് നന്നായി മിക്സ്‌ ചെയ്യാം. ശേഷം കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യാം. ശേഷം ഇത് പുതിരാൻ ആവശ്യമായ വെള്ളം കൂടെ ഒഴിച്ച് ഇത് ഒരു പത്ത് മിനിറ്റ് അടച്ച് വെച്ച് മാറ്റി വയ്ക്കാം.

പത്തുമിനിറ്റിന് ശേഷം ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് ദോശ ബാറ്റർ പരുവത്തിൽ ആക്കിയെടുക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടെ ചേർക്കാം. അടുത്തതായി കാൽ ടീസ്പൂൺ ബേക്കിങ് സോഡയും കൂടെ ചേർത്ത് എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്തെടുക്കാം. ശേഷം ഇത് ദോശ ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കാം. വളരെ രുചികരമായ ക്രിസ്പി ദോശ തയ്യാർ. ഇനി ഇത് പോലെ രുചികരമായ ക്രിസ്പി റവ ദോശ നിങ്ങളും ഉണ്ടാക്കി നോക്കൂ… Recipe Credit : Jaya’s Recipes

Read Also : അസാധ്യ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്

Rava dosa Recipe
Comments (0)
Add Comment