Quick Breakfast Paalputtu

ഇങ്ങനെയൊരു പുട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതിൻറെ രുചി വേറെ ലെവൽ; എത്രവേണേലും കഴിച്ചുപോകും രാവിലെ ഇനി എന്തെളുപ്പം.!! Quick Breakfast Paalputtu

Quick Breakfast Paalputtu : നമ്മൾ കേരളീയരുടെ ഒരു പ്രധാനപ്പെട്ട ഭക്ഷ്യവിഭവമാണല്ലോ പുട്ട്.. ബ്രേക്ഫാസ്റ്റ് വിഭവങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവം എന്ന് തന്നെ ഇതിനെ പറയാം. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒട്ടുമിക്ക വീടുകളിലെയും പ്രഭാത ഭക്ഷണം പുട്ട് ആയിരിക്കും. ഉണ്ടാക്കുവാൻ വളരെയധികം എളുപ്പമാണ് എന്നതും ഇതിന് ഒരു കാരണം തന്നെ. വ്യത്യസ്തങ്ങളിലായ പുട്ടുകൾ നമ്മൾ തയ്യാറാക്കാറുണ്ട്. അരിപ്പൊടി, ഗോതമ്പ്, റാഗിപ്പൊടി തുടങ്ങിയവ ഉപയോഗിച്ചെല്ലാം നമ്മൾ പുട്ട് ഉണ്ടാക്കാറുണ്ട് എങ്കിലും എല്ലാവരും ഏറ്റവും കൂടുതൽ ആയി ഉപയോഗിക്കുന്നത് അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന പുട്ട് തന്നെയായിരിക്കും അല്ലെ.. വളരെ രുചികരമായ ഒരു പുട്ടിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്.

നമ്മൾ സാധാരണ തയ്യാറാക്കുന്നതിൽ നിന്നെല്ലാം തന്നെ വ്യത്യസ്തമായ ഒരു റെസിപ്പി കൂടിയാണ് ഇത്. പാൽ പുട്ട് കിടിലൻ രുചിയിലും എളുപ്പത്തിലും തയ്യാറാക്കുന്നത് എങ്ങനെ എന്നാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. പുട്ട് കഴിക്കാൻ മടിയുള്ള മുതിർന്നവരും മാത്രമല്ല കുട്ടികൾ പോലും വളരെ ഇഷ്ടത്തോടെ ചോദിച്ച് വാങ്ങി കഴിക്കും ഈ പാൽപുട്ട്. സാധാരണ നമ്മൾ ഉണ്ടാക്കുന്ന പാല്‍പുട്ടിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ രീതിയിലാണ് ഇത് തയ്യാറാക്കിയെടുക്കുന്നത്. അമ്മമാർക്ക് രാവിലത്തെ തിരക്കിനിടയിലും കറിയൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു റെസിപ്പിയാണിത്. സ്വാദിഷ്ടമായ പാൽ പുട്ട് എങ്ങനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം.

  • Ingredients:
  • Puttupodi – 1 1/2 cup
  • Milk Powder – 1/4 cup
  • Salt
  • Water
  • Ghee – 2 tbsp
  • Grated Coconut – 3/4 Cup
  • Grated Carrot- 1/4 cup
  • Cashew – 2 tbsp

ഈ ഒരു പാൽ പുട്ട് എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് മുകളിൽ നിങ്ങൾക്ക് വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്. ആദ്യമായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് പുട്ട്പൊടി എടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് ഉപ്പ് കൂടെ ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായൊന്ന് മിക്സ് ചെയ്തെടുത്ത ശേഷം ഒന്നേകാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് അടച്ച് പത്ത് മിനുറ്റോളം മാറ്റി വയ്ക്കണം. അടുത്തതായി ഒരു പാനിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാവുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പോളം ചിരകിയ തേങ്ങ ചേർത്ത് കൊടുക്കണം. ഇത് മീഡിയം തീയിൽ ചെറിയൊരു ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ റോസ്റ്റ് ചെയ്തെടുക്കാം.

ഈ സമയം ചെറുതായി നുറുക്കിയെടുത്ത രണ്ട് ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് കൂടെ ചേർത്ത് മിക്സ് ചെയ്തെടുക്കാം. അണ്ടിപ്പരിപ്പ് പോലെ നിങ്ങള്കിഷ്ടപ്പെട്ട മറ്റ് നട്സും ഇതിലേക്ക് ചേർക്കാവുന്നതാണ്. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം കാൽ കപ്പ് ക്യാരറ്റ് കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്നും മാറ്റാം. മധുരം കൂടുതൽ ആവശ്യമുള്ളവർക്ക് പഞ്ചസാരയുടെ അളവ് കൂട്ടാവുന്നതാണ്. അടുത്തതായി നേരത്തെ റെസ്റ്റ് ചെയ്യാൻ വച്ച പുട്ട്പൊടി നന്നായി കുഴച്ചെടുക്കണം. വീണ്ടും വീണ്ടും കഴിക്കാൻ കൊതിച്ചുപോകുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയ പാൽ പുട്ട് നിങ്ങളും തയ്യാറാക്കി നോക്കൂ. Quick Breakfast Paalputtu Recipe Video Credit : Thanshik World