രാവിലെയും രാത്രിയും ഇനി ഇത് മതി.!! ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ; ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കും കുട്ടികൾക്ക് ടിഫിനിലും കൊടുക്കാം കിടു പലഹാരമിതാ.!! Potato Rice Flour Recipe
Potato Rice Flour Recipe : ബ്രേക്ഫാസ്റ്റിനും ഡിന്നറിനും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരമിതാ! എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ രാവിലെയും രാത്രിയും ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. ഒരേ രുചിയുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Potato Rice Flour Recipe Ingredients
- Potato
- Ghee
- Ginger
- Garlic
- Curry Leaves
- Coriander Leaves
- Rice Flour
- Salt
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി അതിന്റെ പകുതി തൊലികളഞ്ഞ് ചീകിയെടുത്തതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അൽപം നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞ് നല്ലതുപോലെ മൂപ്പിച്ചെടുക്കണം. ഇത് കരിയാതെ മൂപ്പിച്ചെടുത്ത ശേഷം അതിലേക്ക് മുക്കാൽ കപ്പ് അളവിൽ വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും അരക്കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടിയും അതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം മാവ് നല്ലതുപോലെ കട്ടിയാക്കി എടുക്കണം.
ഇത് മറ്റൊരു പാത്രത്തിലേക്ക് ഇട്ട് വേവിച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നല്ലതുപോലെ ഒരു ഗ്ലാസ് ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കുക. മാവ് ചൂട് പോകുന്നതിനു മുൻപ് തന്നെ ഇങ്ങനെ ചെയ്താൽ മാത്രമാണ് നല്ല രീതിയിലുള്ള പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ശേഷം ഓരോ ഉണ്ട മാവായി എടുത്ത് ഒരു പത്തിരി മേക്കർ അല്ലെങ്കിൽ കൈ ഉപയോഗിച്ച് കട്ടിയിൽ പരത്തി മാറ്റിവയ്ക്കാവുന്നതാണ്. ശേഷം പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ പരത്തിവെച്ച മാവെടുത്ത് അതിലേക്ക് ഇട്ട് രണ്ട് ഭാഗവും നല്ലതുപോലെ ചുട്ടെടുക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ പലഹാരം തയ്യാറായിക്കഴിഞ്ഞു. പത്തിരിയുടെ അതേ രീതിയിൽ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എങ്കിലും കൂടുതൽ രുചി ലഭിക്കുന്നതാണ്. മാത്രമല്ല ഇതിനോടൊപ്പം കറികളൊന്നും ഇല്ലാതെ തന്നെ കഴിക്കുകയും ചെയ്യാം. കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും ഈ സ്പെഷ്യൽ പലഹാരം എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Potato Rice Flour Recipe Video Credit : BeQuick Recipes
Potato Rice Flour Recipe
- Boil a large potato until soft. Peel and grate half of it finely.
- Heat ghee in a pan. Add chopped ginger, garlic, curry leaves, and coriander leaves. Sauté lightly without burning.
- Add 3/4 cup water to the pan and bring it to a boil.
- In a separate bowl, mix rice flour and salt. Add this to the boiling water gradually while stirring, to make a thick, firm dough (similar to thick porridge).
- Add the grated potato to this dough while it is still warm. Mix well using a glass or stirring spoon until smooth and evenly combined.
- Take portions of this dough and spread like a flatbread using your hands or a tortilla press.
- Heat a pan, and cook these flatbreads on both sides on a low flame until golden and cooked through.
- Serve hot as a delicious, easy breakfast or snack without any side dishes.
This recipe yields a soft yet slightly crispy, flavorful pancake-like snack that is loved by kids and adults alike. It’s nutritious and convenient for daily breakfast or dinner with no complicated steps.