Plum Cake Recipe : ക്രിസ്തുമസ് ആയാൽ എല്ലാ വീടുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ബേക്കറി ഐറ്റമായിരിക്കും പ്ലം കേക്ക്. എല്ലാവർക്കും പ്ലം കേക്ക് വീട്ടിലുണ്ടാക്കി നോക്കാൻ ആഗ്രഹമുണ്ടായിരിക്കുമെങ്കിലും അത് എങ്ങനെ ചെയ്യണം എന്നതിനെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പ്ലം കേക്ക് റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പ്ലം കേക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ മൈദ, ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് പൗഡർ, നട്ടു മഗ് പൊടി, ജാതിക്ക പൊടി, ഗ്രാമ്പൂ പൊടിച്ചെടുത്തത്, ചുക്കുപൊടി, പഞ്ചസാര, പ്ലം എസൻസ്, വാനില എസൻസ്, ഓറഞ്ച് ജ്യൂസ്, മിക്സഡ് ഫ്രൂട്ട്സും, നട്സും, മൂന്ന് മുട്ട, ബട്ടർ, പഞ്ചസാര ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പഞ്ചസാര കാരമലൈസ് ചെയ്തെടുക്കണം. അതിൽ നിന്നും
പകുതിയെടുത്ത് മാറ്റി ബാക്കി പകുതിയിലേക്ക് ഓറഞ്ച് ജ്യൂസ്, മിക്സ് ഫ്രൂട്ട് ജാം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് ചെറുതായി മുറിച്ച് വെച്ച ഡ്രൈ ഫ്രൂട്ട്സും, നട്സും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്ത് മാറ്റിവയ്ക്കുക. ഒരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് മൈദ, ബേക്കിംഗ് പൗഡർ എടുത്തുവച്ച മറ്റു പൊടികൾ എന്നിവ അരിച്ച് ഇടുക. മിക്സിയുടെ ജാറിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ചതും, റൂം ടെമ്പറേച്ചറിലുള്ള ബട്ടറും പഞ്ചസാരയും, വാനില എസൻസും, ചേർത്ത് അടിച്ചെടുക്കുക.
ഈയൊരു കൂട്ടിലേക്ക് മാറ്റിവെച്ച കാരമലൈസ് സിറപ്പ് കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കണം. ശേഷം ഡ്രൈ ഫ്രൂട്ട്സിന്റെ മിക്സ് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. പിന്നീട് അരിച്ചു വെച്ച പൊടി കുറേശ്ശെയായി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഒരു ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വച്ചശേഷം അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഒഴിച്ച് ഒന്ന് തട്ടി കൊടുക്കുക. ഈയൊരു രീതിയിൽ ബേയ്ക്ക് ചെയ്തെടുത്താൽ കിടിലൻ പ്ലം കേക്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Plum Cake Recipe Video Credit : Fathimas Curry World