നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ.!! സ്വാദിഷ്ടമായ പെരി പെരി ചിക്കൻ കോൺ; ഇനി ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ.!! Peri Peri Chicken Cones Recipe

Peri Peri Chicken Cones : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു കൺഫ്യൂഷനായിരിക്കും ഈവനിംഗ് സ്നാക്സ് ആയി എന്ത് തയ്യാറാക്കണം എന്നുള്ളത്. പ്രത്യേകിച്ച് നോമ്പ് കാലമായാൽ നോമ്പ് തുറക്കലിന് വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു പെറി പെറി ചിക്കൻ കോൺ റെസിപ്പി മനസ്സിലാക്കാം.

Peri Peri Chicken Cones Recipe Ingredients

  • Ingredients:
  • Boneless chicken -200 g
  • kashmiri chilli powder -1 tsp
  • chilli powder -1 tsp
  • Black pepper powder -1/2 tsp
  • Oregano -1/2 tsp
  • ginger garlic paste -1 tsp
  • lime juice -1 tbsp
  • vinegar -1 tsp
  • sugar -3/4 tsp
  • maida -1 tsp
  • salt
  • oil -1&1/2 tbsp
  • chilli sauce -1 tbsp

How to make Peri Peri Chicken Cones Recipe

ഈയൊരു സ്നാക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറുതായി അരിഞ്ഞെടുത്തത്,ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ,കുരുമുളക് പൊടി ആവശ്യത്തിന്,ഒറിഗാനോ,ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഒരു ടേബിൾസ്പൂൺ ലൈം ജ്യൂസ്,ഒരു ടീസ്പൂൺ വിനാഗിരി,മുക്കാൽ ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ മൈദ,ആവശ്യത്തിന് ഉപ്പ്,ഒന്നു മുതൽ ഒന്നര ടീസ്പൂൺ ഓയിൽ,ഒരു ടേബിൾ സ്പൂൺ ചില്ലി സോസ് എന്നിവയെല്ലാം. നേരത്തെ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് എടുത്തു വച്ച ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ഇട്ട് അൽപനേരം വേവാനായി അടച്ചു വെക്കണം. ഈ സമയം ബ്രഡ് തയ്യാറാക്കാനുള്ള മാവ് കുഴച്ചു വെക്കാവുന്നതാണ്.ഒന്നര കപ്പ് മൈദയിലേക്ക്,ഒരു ടീസ്പൂൺ പാൽപ്പൊടി,അര ടീസ്പൂൺ ബേക്കിംഗ് പൗഡർ,ഒരു ടേബിൾ സ്പൂൺ ഓയിൽ,ഉപ്പ്, അരക്കപ്പ് ഇളം ചൂടുവെള്ളം എന്നിവ ഉപയോഗിച്ച് മാവ് നല്ല സോഫ്റ്റ് ആയി ഉരുട്ടിയെടുക്കണം. കുറഞ്ഞത് 15 മിനിറ്റ് എങ്കിലും ഈ ഒരു മാവ് പൊന്താനായി അടച്ചു വയ്ക്കുക.

ഇതിൽ ഫിലിങ്സായി ഉപയോഗിക്കുന്ന സാലഡ് തയ്യാറാക്കാനായി അരക്കപ്പ് ക്യാബേജ്,മുക്കാൽ കപ്പ് ക്യാരറ്റ്, അഞ്ച് ടേബിൾ സ്പൂൺ മയോണൈസ്, മൂന്ന് ടേബിൾ സ്പൂൺ ചില്ലി സോസ് എന്നിവ നല്ലത് പോലെ മിക്സ് ചെയ്യുക. അതിനുശേഷം ബ്രഡ് തയ്യാറാക്കാനായി മാവ് ഉണ്ടകൾ ആക്കി ചപ്പാത്തി പരത്തുന്നതു പോലെ പരത്തിയെടുക്കുക. ശേഷം അത് പാനിലിട്ട് ചുട്ടെടുത്ത് നാലായി മുറിച്ചെടുക്കുക. ഓരോന്നും കോൺ രൂപത്തിൽ മടക്കി അതിനകത്ത് ഫില്ലിംഗ്സ് വെച്ച് ആവശ്യാനുസരണം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ് Peri Peri Chicken Cones Recipe Video Credit : Kannur kitchen

Peri Peri Chicken Cones Recipe

നാവിൽ കപ്പലോടും തനി നാടൻ ബീഫ് കറി.!! ബീഫ് കറി ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; സ്പെഷ്യൽ ബീഫ് കറി.!!

Peri Peri Chicken Cones Recipe
Comments (0)
Add Comment