Perfect taste Egg Kurma Recipe : “മുട്ടകുറുമക്ക് ഇത്രരുചിയോ ഉള്ളി വഴറ്റി സമയം കളയണ്ട.!! ഒന്നൊന്നര രുചിയിൽ മുട്ട കുറുമ മുട്ട ഗ്രേവി ഇങ്ങനെ ആയാൽ എത്രവേണേലും കഴിച്ചുപോകും” ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ. കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Perfect taste Egg Kurma Recipe Ingredients
- Egg
- Onion
- Green Chilly
- Turmeric Powder
- Ginger Garlic Paste
- Coconut Milk
- Pepper Powder
- Coriander Powwder
- Mustard Seeds
- Oil
- Salt
മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പുഴുങ്ങിവച്ച മുട്ട നാലു മുതൽ അഞ്ചെണ്ണം വരെ തോട് കളഞ്ഞ് വൃത്തിയാക്കിയത്, സവാള മൂന്നെണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പച്ചമുളക് നെടുകെ കീറിയത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഒരു തക്കാളി നാലായി മുറിച്ചത്, മഞ്ഞൾപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, തേങ്ങാപ്പാൽ, ഉപ്പ്, എണ്ണ, കടുക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക്
എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം സവാള കൂടി ചേർത്തു കൊടുക്കണം. സവാള എണ്ണയിൽ കിടന്ന് നന്നായി വഴണ്ട് തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി കൊടുക്കുക. അതോടൊപ്പം തന്നെ തക്കാളി കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. എല്ലാ ചേരുവകളും നന്നായി വെന്ത് എണ്ണ ഇറങ്ങി തുടങ്ങുമ്പോൾ അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്.
എരുവിന് ആവശ്യമായ കുരുമുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഉള്ളി നല്ലതുപോലെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. തേങ്ങാപ്പാൽ തിളച്ച് ഒന്ന് സെറ്റായി തുടങ്ങുമ്പോൾ പുഴുങ്ങി വെച്ച മുട്ട കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect taste Egg Kurma Recipe Video Credit : shifu world
Perfect taste Egg Kurma Recipe
ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും; പച്ചക്കായ മെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാക്കി നോക്കൂ.!!