Peanut Laddu Recipe : പൊട്ടു കടല ( കടല പരിപ്പ് ) കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ഒരു നാലു മണി പലഹാരം തയാറാക്കിയാലോ? ഈ ലഡ്ഡു റെസിപ്പി നോക്കൂ!!! ഒരു കപ്പ് പൊട്ടു കടല ഒരു പാനിൽ ചെറിയ തീയിൽ ചെറുതായി ഒന്ന് വറുത്തെടുക്കുക. അധികം മൂക്കേണ്ടതില്ല. പച്ചചുവ മാറുന്ന വരെ ചൂടാക്കിയാൽ മതിയാകും.
Peanut Laddu Recipe Ingredients
- Peanut – 1 cup
- Sugar – 3 tsp
- Ghee
- Hot Water
- Cardamom
How to make Peanut Laddu Recipe
ഒരു നന്നായി ഉണങ്ങിയ, അല്പം പോലും ഈർപ്പമില്ലാത്ത മിക്സർ ജാറിൽ മൂന്ന് സ്പൂൺ പഞ്ചസാരയും ഒന്നോ രണ്ടോ ഏലക്കയും ചേർക്കുക. ഇതിലേക്ക് ചൂടാക്കിയ പൊട്ടു കടല ചേർത്ത് നന്നായി പൊടിച്ചെടുക്കുക. മധുരം നോക്കി ആവശ്യത്തിന് പഞ്ചസാര ചേർക്കാം. ഒരു പാനിൽ അല്പം നെയ്യ് ചെറുതായി ചൂടാക്കുക. തിളപ്പിക്കരുത്. ഇത് പൊടിയിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. കൈ കൊണ്ട് കുഴക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ മിക്സർ ജാറിൽ അല്പം കൂടെ നെയ്യ് ചേർത്ത് കറക്കിയെടുക്കാം. വീട്ടാവശ്യത്തിന് ഉണ്ടാക്കുമ്പോൾ വേണമെങ്കിൽ അല്പം നേരിയ ചൂടുവെള്ളം ചേർത്ത് കുഴക്കാം.
പുറത്ത് കൊണ്ടുപോകാനോ മറ്റുള്ളവർക് സമ്മാനിക്കാനോ നെയ്യ് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. നല്ല സ്മൂത്തായി കുഴച്ചെടുക്കണം. നന്നായി കുഴച്ച മാവെടുത്തു അല്പം നെയ്യ് തൂവി ഓരോ ഉരുളകളാക്കാം. ഇങ്ങനെ മാവ് തീരും വരെ ചെയ്തെടുക്കാം പൊട്ടുകടല പോഷക സമൃദ്ധമാണ്. നല്ല നെയ്യ് കുട്ടികൾക്കു കൊടുക്കാൻ നല്ലതുമാണ്. ആവശ്യത്തിന് അല്പം മാത്രമേ പഞ്ചസാര ചേർത്തൊള്ളൂ എന്നതിനാൽ ഈ റെസിപ്പി ഹെൽത്തിയും ആണ്. അടുത്ത പ്രാവശ്യം കുട്ടികൾക്കു ഈ സ്നാക്ക് ഉണ്ടാക്കി കൊടുത്തു നോക്കൂ, തീർച്ചയായും അവർക്ക് ഇഷ്ടപ്പെടും. ഉണ്ടാക്കാൻ വളരെ ഈസിയായ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കുമല്ലോ!! Peanut Laddu Recipe Video Credit : Grandmother Tips
Peanut Laddu Recipe
ആരോഗ്യത്തോടെ ആസ്വദിക്കാം രുചിയൂറും ഓട്സ് ലഡ്ഡു; പുത്തൻ രുചിയിൽ ഒരു വെറൈറ്റി ഐറ്റം.!!